‘ഐ ലവ് ലാല്‍’ ആക്കി ലാലേട്ടന്‍ തന്നു; ലാലേട്ടന്റെ സമ്മാനത്തെക്കുറിച്ച് അജു വര്‍ഗീസ്

ന്യൂജനറേഷന്‍ സിനിമകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു നടനാണ് ഇപ്പോള്‍ അജു വര്‍ഗീസ്. അജുവിന്റെ കോമഡി എന്നും ചിത്രത്തിന് മാറ്റു കൂട്ടാറുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളിലും അജുവിന്റെ സാന്നിധ്യമുണ്ട്. കോമഡി വേഷങ്ങള്‍ അനായാസം ചെയ്യാന്‍ കഴിയുന്ന അജു പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു.

നടന്‍ മോഹന്‍ലാലിനൊപ്പവും നടന്‍ ജഗതിക്കൊപ്പവും പങ്ക് വയ്ക്കാന്‍ ലഭിച്ച നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അജു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അജു വിശേഷങ്ങള്‍ പങ്കുവെച്ചത്. സൂപ്പര്‍താരം മോഹന്‍ലാല്‍ തനിക്കൊരു സമ്മാനം തന്നിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു.

അതാകട്ടെ അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ വച്ചും. ഓസ്‌കാര്‍ അവാര്‍ഡ് ഫങ്ഷന്‍ നടക്കുന്ന ലൊസാഞ്ചല്‍സിലെ കൊഡാക്ക് തിയറ്റേറിന് മുന്നില്‍വച്ചാണ് ലാലേട്ടന്‍ ആ വിസ്മയം തന്നത്. എന്റെ കൈയിലുണ്ടായിരുന്ന ഐ ലവ് ലാ എന്നെഴുതിയിരുന്ന ടീഷര്‍ട്ട് വാങ്ങി ഒരു എല്‍ കൂടി എഴുതിചേര്‍ത്ത് ഐ ലവ് ലാല്‍ ആക്കി ലാലേട്ടന്‍ തന്നു.

ആ ടീഷര്‍ട്ട് ഇപ്പോള്‍ ലോക്കറിലാണുള്ളത്. അത്ര വിലപ്പെട്ടതാണ് എനിക്കത്. മറ്റൊരു ഭാഗ്യമായി അജു പറയുന്നത് നടന്‍ ജഗതിയുമായുള്ള ഓര്‍മ്മയാണ്. ജഗതി ചേട്ടന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയാണ് ആദ്യത്തെ സീനില്‍ അഭിനയിച്ച് തുടങ്ങിയതെന്നും അജു വര്‍ഗീസ് പറഞ്ഞു. ഒപ്പം സ്ഥിരമായി ലഭിക്കുന്ന കൂട്ടുകാരന്‍ റോള്‍ നിന്ന് മാറിവരാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ അജു ലുക്കില്‍ ചേയ്ഞ്ച് വരുത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നും പറയുന്നു.

കോടികള്‍ പ്രതിഫലം പറ്റുന്ന യുവ നടന്മാര്‍ ദുരിതാശ്വാസത്തിന് എന്ത് നല്‍കിയെന്ന് ഗണേശ് കുമാര്‍; രൂക്ഷ വിമര്‍ശനവുമായി താരം പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍ ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്   വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി കുടുങ്ങും; കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജം; അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച്
Latest
Widgets Magazine