മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖറെത്തി; കൂടെ ഒരു പെണ്ണുമുണ്ട്

dulquar-amal-film

യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാന്‍ കലി എന്ന ഹിറ്റ് ചിത്രത്തിനുശേഷം കിടിലം ലുക്കിലെത്തുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു നാടന്‍ ലുക്കിലാണ് ദുല്‍ഖര്‍ എത്തുന്നത്. അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ആദ്യമായി അമല്‍ നീരദുമായി കൈകോര്‍ക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ചു കൊണ്ട് ബൈക്കില്‍ നായികയെയും കൂട്ടി പോകുന്ന ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

dulquar-amal-film

ഷിബിന്‍ ഫ്രാന്‍സിസാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രമായിരിക്കും ഇത്.

Top