നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു; ജോജു ജോര്‍ജ്

സഹനടനില്‍ നിന്നും നായകനിരയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ ഭാഗ്യതാരമായി മാറിയവര്‍ നിരവധിയാണ്. വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് പല താരങ്ങളും മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിയതിന് പിന്നിലെ പ്രധാന കാരണം. ജോശപ് എന്ന സിനിമയിലൂടെയാണ് ജോജു ജോര്‍ജിന്റെ ജീവിതവും മാറി മറിഞ്ഞത്. അഭിനയിക്കാനറിയില്ലെന്ന പറഞ്ഞ് വിമര്‍ശിച്ചവരെപ്പോലും ക്യൂവില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സിനിമാ പാരഡൈസോ ക്ലബിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ജോജുവിനായിരുന്നു. കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഐശ്വര്യ ലക്ഷ്മിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയയുമാണ് തെരഞ്ഞെടുത്തത്. വികാരനിര്‍ഭരനായാണ് ജോജു ചടങ്ങില്‍ സംസാരിച്ചത്. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് വളരെ പ്രയാസമാണ്. നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു. സിപിസി സിനിമയ്ക്ക് നല്ല സംസ്‌കാരമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഈ പുരസ്‌കാരം ഇതിന് മുന്‍പ് വാങ്ങിയത് ഫഹദ് ഫാസിലും വിനായകനുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ 25 വര്‍ഷമായി സിനിമയ്ക്ക് പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇവിടെ ഇരിക്കുന്ന സിനിമാ മോഹികളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും’ ജോജു പറഞ്ഞു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലെ അഭിനയത്തിനാണ് ഐശ്വര്യ പുരസ്‌കാരം നേടിയത്.

ഈ.മ.യൗവിലെ അഭിനയത്തിന് വിനായകന്‍ മികച്ച സഹനടനായി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ സിപിസിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേരത്തേ സ്വന്തമാക്കിയിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം പൗളി വില്‍സണും (ഈമയൗ) സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ) എന്നിവര്‍ പങ്കിട്ടു. മികച്ച തിരക്കഥ സുഡാനി ഫ്രം നൈജീരിയ ( സക്കറിയ, മുഹസിന്‍ പെരാരി) ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംഗീതം പ്രശാന്ത് പിള്ള, മികച്ച ഓര്‍ജിനല്‍ സോങ് രണം ടെറ്റില്‍ ട്രാക്ക്, മികച്ച എഡിറ്റര്‍നൗഫല്‍ അബ്ദുള്ള, മികച്ച സൗണ്ട് ഡിസൈനിങ്ങ്‌ രംഗനാഥ് രവി.

Top