സി.പി.എമ്മിന് എതിരെ ജോയി മാത്യു തൊഴിലാളികളെ നിര്‍ജ്ജീവമാക്കുന്നതിലും,ജനവിരുദ്ധഭാവമുണ്ടാക്കുന്നതിലും സിപിഎമ്മിനും പങ്കെന്നും സിപിഎമ്മിന് ഒരു പാട് ആസ്തിയുണ്ട്..എസ്റ്റാബ്ലിഷ്‌മെന്റ് ആകുമ്പോള്‍ കോംപ്രമൈസ് ചേയ്യേണ്ടിവരുമെന്നും ജോയ് മാത്യു

കോഴിക്കോട് :തൊഴിലാളികളെ ഈ വിധം നിര്‍ജീവമാക്കുന്നതിലും അവരില്‍ ജനവിരുദ്ധമായ ഒരു തൊഴിലാളി ബോധമുണ്ടാക്കുന്നതിനും സിപിഎം പങ്കുവഹിച്ചിട്ടുണ്ടെന്നും സംവിധായകനും നടനുമായ ജോയ് മാത്യു കേരളത്തിലെ ഇടതുപക്ഷം തങ്ങളാണെന്ന ധാരണയുണ്ടാക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു തൊഴിലാളിയോട് കേരളത്തിലെ സാധാരണ മനുഷ്യന് തോന്നുന്നത് പേടിയാണോ, സ്നേഹമാണോ? കേരളത്തില്‍ ഏത് പൊതുമേഖലാ സ്ഥാപനമാണ് ലാഭത്തില്‍ ഓടുന്നത്?. എന്തുകൊണ്ടാണ് തൊഴിലാളി സമരത്തിന് പഴയതുപോലെ പിന്തുണ കിട്ടാത്തത്.?. എന്ന ചോദ്യവും ഇതോടൊപ്പം ജോയ് മാത്യു ഉയര്‍ത്തുന്നു.ഇപ്പോള്‍ ഒരു മുഖ്യധാരാ ഇടതുപക്ഷത്തോടൊപ്പവും താനില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. പാര്‍ട്ടി പൊളിറ്റിക്സുമായി തനിക്കിപ്പോള്‍ പൊരുത്തപ്പെടാനാകില്ല. പുരോഗമനപരമായ എന്തും ഇടതുപക്ഷമാണെന്ന നിലപാടിലാണ് താനിപ്പോള്‍ എത്തിനില്‍ക്കുന്നത്.
മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു തന്റെ രാഷ്ട്രീയ നിലപാടുകള്‍ പങ്കുവെക്കുന്നത്.

അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരുപാട് ആസ്തിയുളള പാര്‍ട്ടികളിലൊന്നാണ് സിപിഎം. പാര്‍ട്ടി ഒരു എസ്റ്റാബ്ലിഷ്മെന്റ് ആകുമ്പോള്‍ അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം കോംപ്രമൈസ് ചെയ്യേണ്ടി വരും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമല്ല ലോട്ടറി വില്‍പ്പനയെന്നും അദ്ദേഹം പറയുന്നു. ഈ പ്രസ്ഥാനത്തിലും മുതലാളിമാരുണ്ട്. ബിര്‍ളയും അംബാനിയുമൊക്കെ ആയിത്തീരാന്‍ തന്നെ ആയിരിക്കുമല്ലോ അവരും ആഗ്രഹിക്കുന്നുണ്ടാകുക. ചുരുങ്ങിയത് ഒരു യൂസഫലി എങ്കിലുമാകാന്‍. അല്ലേ?
ജോയ് മാത്യു അഭിമുഖത്തില്‍ നിന്ന്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഘട്ടത്തില്‍ മുന്നണിയുണ്ടാക്കുക എന്ന് ലെനിന്‍ പറഞ്ഞത് കൂട്ടുപിടിച്ചിട്ട് കാലാകാലം നമുക്ക് മുന്നണിയായിട്ട് പോയാല്‍ മതി, അധികാരത്തിലിരുന്നാല്‍ മതി, എന്ന് ചിന്തിക്കുന്ന പാര്‍ട്ടിയാകുമ്പോള്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും. മുതലാളിത്ത പാര്‍ട്ടിയാണ് എന്ന് പറയാനാവില്ല. എന്നാല്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ സ്വഭാവം ഇപ്പോള്‍ സിപിഐഎം കാണിക്കുന്നുണ്ട്.

അതേസമയം ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുളള ഒരു പാര്‍ട്ടി സിപിഎം മാത്രമാണെന്നും ജോയ്മാത്യു പറയുന്നു. ഏത് പ്രശ്നം വരുമ്പോഴും കൂടുതലായി സിപിഐഎമ്മിനെ വിമര്‍ശിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Top