ശബരിമലയില്‍ വികാരം അണപൊട്ടുന്നു: ജഡ്ജിമാരെ അപഹസിച്ചും സ്ത്രീകളെ ആക്രമിക്കാന്‍ നിര്‍ദ്ദേശിച്ചും കൊലലം തുളസി

കൊല്ലം: ബിജെപിയുടെ ശബരിമല സംരക്ഷണ റാലിയില്‍ വിവാദ പരാമര്‍ശവുമായി നടന്‍ കൊല്ലം തുളസി. വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ക്കെതിരെയും പ്രവേശിക്കാന്‍ തയ്യറാകുന്ന സ്ത്രീകള്‍ക്കെതിരെയുമാണ് വിവാദ പാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് കൊല്ലം തുളസി പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കമെന്ന സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്ന് കൊല്ലം തുളസി പറഞ്ഞു. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്രൊന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം ചവറയില്‍ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു തുളസി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം,ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമയജ്ഞം ആരംഭിച്ചു. അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെയാണ് യജ്ഞം. പന്തളം രാജപ്രതിനിധി ശശികുമാര്‍ വര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു കൊടിയ്ക്ക് കീഴിലും അണിനിരക്കാനില്ലെന്നും സ്വന്തം നിലയിലും അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയുടെ പിന്തുണയോടെയും മാത്രമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് രാജ കുടുംബ പ്രതിനിധി വ്യക്തമാക്കുന്നത്. അപ്പോഴും കോണ്‍ഗ്രസ് നേതാക്കളായ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Top