ദേശിയ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍; നടിയെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇടതു പ്രമുഖന്റെ മക്കള്‍

കൊച്ചി: നടിയെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇടതുനേതാവിന്റെ മക്കളെന്ന് ദേശിയ മാധ്യമം. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡി എന്‍ എ എന്ന പത്രമാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്.

തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രമുഖന്റെ രണ്ട് മക്കളുമുണ്ടെന്ന് ഡിഎന്‍എ ആരോപിക്കുന്നു. രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറാണ് ഇതിന്റെ പിന്നിലെന്നും ഡിഎന്‍എ വാര്‍ത്ത പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലെ ഗ്ലാമര്‍ ലോകത്തോട് താല്‍പ്പര്യമുള്ള രാഷ്ട്രീയക്കാരന്റെ പുത്രന്മാര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. മലയാളത്തിലെ പ്രമുഖ നടനും രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ മക്കളുമാണ് ഇതിന് പിന്നില്‍. ഇടതുപക്ഷത്തെ പ്രമുഖ കക്ഷിയുടെ നേതാവാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടെന്ന് ഡിഎന്‍എ പറയുന്നു. രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ളവര്‍ ക്വട്ടേഷന്‍ സംഘമാണ് ഭാവനയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നതിന്റെ സൂചന പൊലീസിന് കിട്ടിയെന്നാണ് മുംബൈ പത്രം പറയുന്ന

ഡിഎന്‍എ വിശദീകരിക്കുന്നത് ഇങ്ങനെ-നടനും ഭാര്യയുമായി ഭാവന അടുത്ത ബന്ധത്തിലായിരുന്നു. ഇവര്‍ തമ്മിലെ തര്‍ക്കത്തില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു ഭാവന നിലയുറപ്പിച്ചത്. തര്‍ക്കങ്ങള്‍ നടന്റെ വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഇതോടെ മലയാള സിനിമയിലെ സ്വാധീനം ഉപയോഗിച്ച് ഭാവനയെ നടന്‍ ഒതുക്കി. പ്രമുഖ പ്രോജക്ടുകളൊന്നും പിന്നീട് നടിയെ തേടി എത്തിയില്ല. തിയേറ്റര്‍ ഉടമകളുമായി സിനിമാക്കാര്‍ തര്‍ക്കത്തിലായപ്പോഴാണ് രാഷ്ട്രീയക്കാരുടെ മക്കള്‍ കളത്തിലെത്തുന്നത്. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളുമായുള്ള മഞ്ഞുരുക്കലിക്ക് കാര്യങ്ങളെത്തിച്ചത് രാഷ്ട്രീയക്കാരന്റെ മക്കളായിരുന്നു. ഇതോടെ സിനിമാ മേഖലയിലേക്ക് നുഴഞ്ഞു കയറാന്‍ ഇവര്‍ക്കായി.

വിവാദത്തിലായ നടനുമായി ചേര്‍ന്ന് പുതിയ പ്രൊഡക്ഷന്‍ ഹൗസെന്ന ലക്ഷ്യമാണ് ഈ രാഷ്ട്രീയ പുത്രന്മാരുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നു. അറസ്റ്റിലായ ഒരാള്‍ക്ക് ഈ രാഷ്ട്രീയ ബന്ധമുള്ള സഹോദരന്മാരുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു കഴിഞ്ഞു. ഭാവനയ്ക്ക് എതിരായ ആക്രമണത്തില്‍ പ്രമുഖ നടനെതിരെ ആരോപണം ഉന്നയിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരുന്നു. അടുത്തിടെ ഷൂട്ടിങ് ആവശ്യത്തിനായി നടി പള്‍സര്‍ സുനിക്കൊപ്പം ഗോവയില്‍ പോയിരുന്നു. അവിടെ വച്ച് പള്‍സര്‍ സുനിയും പ്രമുഖ നടനും തമ്മിലുള്ള ബന്ധം മനസിലാക്കിയതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്‍ട്ടിന്‍ നടിയുടെ ഡ്രൈവറാകുന്നതെന്നായിരുന്നു ആക്ഷേപം.

മാര്‍ട്ടിന് സിനിമാ സംഘടനയായ ഫെഫ്കയില്‍ അംഗത്വമില്ല. നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂര്‍ അറിയാതെ ഒരു വണ്ടിയും ലൊക്കേഷനില്‍ നിന്ന് പോകില്ല. അതിനാല്‍ മനോജ് കാരന്തൂറിനും ആക്രമണത്തില്‍ പങ്കുണ്ടെന്നും മാക്ട സെക്രട്ടറി കൂടിയായ ബൈജു കൊട്ടാരക്കര പറഞ്ഞു. എന്നാല്‍ സംഭവത്തിലെ രാഷ്ട്രീയ ബന്ധം ആദ്യമായാണ് ചര്‍ച്ചയാകുന്നത്. ഇത് ദേശീയ മാദ്ധ്യമമാണ് ഉയര്‍ത്തുന്നത് എന്നതും പ്രശ്നത്തിന് എന്തുമാത്രം ഗൗരവം കിട്ടിയെന്നതിന് തെളിവാണ്. ഒരു സൂപ്പര്‍ താരം തന്നെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി ഭാവനയും നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ നടനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂരെന്നും സൂചനയുണ്ട്. കളമശേരി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും നടി ഈ നടന്റെ പേര് പറഞ്ഞുവെന്നാണ് സൂചന.

പള്‍സര്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടാണ് തങ്ങള്‍ നടി ഭാവനയെ ആക്രമിച്ചതെന്ന് പിടിയിലായവര്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. കോയമ്പത്തൂരില്‍നിന്നു പിടിയിലായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരുടെ ബന്ധമാണ് പരിശോധിക്കുന്നത്. പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ ഭാവനയെ ആക്രമിച്ചതെന്നാണ് പിടിയിലായവര്‍ പറയുന്നത്. നടിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം വാങ്ങാമെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാഗ്ദാനം. 30 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പള്‍സര്‍ സുനി ഇത് നല്കിയില്ലെന്നും പിടിയിലായവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പിടികൂടാനുള്ള മൂന്നു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. ആക്രമണത്തിനു ശേഷം രണ്ടു സംഘങ്ങളാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇനി പിടികൂടപ്പെടാനുള്ളവര്‍ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവര്‍ അന്വേഷണസംഘത്തോട് നേരത്തേ വെളിപ്പെടുത്തി. പ്രതികള്‍ ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറന്‍സിക് വിദഗ്ദ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറില്‍ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്ക്കെടുത്തത്.

വെള്ളിയാഴ്ചയാണ് ഭാവന ആക്രമിക്കപ്പെട്ടത്. പകല്‍ നാല് മണിയോടെയാണ് കാക്കനാട്ടെ ലാല്‍ മീഡിയയില്‍ നിന്ന് ഡബ്ബിങ്ങിനായി ഭാവനയെ കൂട്ടിക്കൊണ്ടുവരാന്‍ മഹീന്ദ്ര എക്സ്യുവി കാറുമായി ഡ്രൈവര്‍ മാര്‍ട്ടിന്‍ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരില്‍ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പള്‍സര്‍ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടര്‍ന്നത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ നടി സഞ്ചരിച്ച കാറിന്റെ പിന്നില്‍ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് രണ്ട് പേര്‍ നടിയുടെ കാറിനുള്ളില്‍ കയറിയത്.

Top