കിം കര്‍ദാഷിയാന്റെ വസ്ത്രവും സവാള നിറച്ച ചാക്കും ഒരുപോലെയെന്ന് നടന്‍ ഋഷി കപൂര്‍

ശരീരം പ്രദര്‍ശിപ്പിച്ച് വിവാദങ്ങളില്‍പെടുന്ന താരമാണ് കിം കര്‍ദഷിയാന്‍. താരത്തിന്റെ വസ്ത്രരീതി പലതവണ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, താരത്തെ കളിയാക്കി പ്രശസ്ത നടന്‍ ഋഷി കപൂര്‍ രംഗത്തെത്തി. കിം കര്‍ദാഷിയാനെ ട്വിറ്ററിലൂടെയാണ് ഋഷി പരിഹസിച്ചത്.

കര്‍ദഷ്യാന്റെയും സവാള ചാക്കിന്റെയും ഫോട്ടോകള്‍ ഒരുമിച്ച് ട്വീറ്റ് ചെയ്താണ് പരിഹാസം. താരത്തിന്റെ വസ്ത്രം സവാള നിറച്ച ചാക്കുപോലുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. പ്രചോദനം എവിടെ നിന്നു വേണമെങ്കിലും വരാം എന്നായിരുന്നു ഫോട്ടോയ്ക്കൊപ്പം അദ്ദേഹം എഴുതിയ അടിക്കുറിപ്പ്.

CpQ5G76VMAA17H8

തമാശരൂപേണയാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും ട്വിറ്ററില്‍ അനുകൂലമായിം പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും പരിധി കടക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, ട്വിറ്റര്‍ താന്‍ തമാശയായാണ് ഉപയോഗിക്കുന്നതെന്നും തന്റെ തമാശ ഇഷ്ടപ്പെടാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്തു പോകാന്‍ അവകാശമുണ്ടെന്നുമാണ് ഋഷി കപൂര്‍ മറുപടി പറഞ്ഞു. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റനേയും ആള്‍ദൈവം രാധേ മായേയും ഋഷി കപൂര്‍ ട്വിറ്ററില്‍ പരിഹസിച്ചത് വാര്‍ത്തയായിരുന്നു.

Latest
Widgets Magazine