എറണാകുളത്ത് മൂന്നു വീടുകള്‍ സ്വന്തമായി ഉണ്ടായിരുന്നു; ഇപ്പോള്‍ കഴിയുന്നത് വാടകവീട്ടില്‍; സീരിയല്‍ താരം രാജീവ് റോഷന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ…

രാജീവ് റോഷന്‍. ഒരുകാലത്ത് സീരിയലില്‍ തിളങ്ങിയ താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് ദുബായില്‍ ബിസിനസ് രംഗത്തേയ്ക്ക് ചേക്കേറിയിരുന്നു. സീരിയലുകൾ മടുത്തു തുടങ്ങിയപ്പോൾ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാൻ തീരുമാനിച്ചതാണെന്നു റോഷന്‍ പറയുന്നു. വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. എന്നാല്‍ സീരിയലിനെ വെല്ലുന്ന ട്വിസ്റ്റാണ് തന്റെ ജീവിതത്തില്‍ ഉണ്ടായെന്നു റോഷന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ”വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. കുടുംബമായി അവിടേക്ക് പറിച്ചുനട്ടു. പക്ഷേ ആ സമയത്താണ് ആഗോളസാമ്പത്തിക മാന്ദ്യം അലയടിച്ചത്. ബിസിനസ് നഷ്ടത്തിലായി. ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എറണാകുളത്ത് ഒരിക്കല്‍ മൂന്ന് വീടുകള്‍ ഉണ്ടായിരുന്ന ഞാന്‍ വാടക വീട്ടിലേയ്ക്ക് കുടുംബത്തിനൊപ്പം ജീവിച്ചു.

Latest