നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്ന രാധാരവിയെപ്പോലുള്ളവരെ ചോദ്യം ചെയ്യുന്നില്ലേ സര്‍; ജി ധനഞ്ജയനെതിരെ തുറന്നടിച്ച് ചിന്‍മയി

രാജ്യത്ത് സിനിമാ മേഖലകളിലെ തുറന്ന് പറച്ചിലൂടെ വിവാദമായ വര്‍ഷമാണ് 2018. നടന്‍ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ ഗായിക ചിന്‍മയിയിലൂടെ തെന്നിന്ത്യയിലും മീ ടൂ തരംഗം സൃഷ്ടിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടന്‍ രാധാ രവി എന്നിങ്ങനെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും ചിന്‍മയി രംഗത്ത് വന്നു. തുറന്ന് പറച്ചിലുകള്‍ക്ക് ശേഷം സിനിമയില്‍ തന്നെ അടിച്ചമര്‍ത്താന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നുവെന്ന് ചിന്‍മയി വെളിപ്പെടുത്തിയിരുന്നു. 90 എം.എല്‍ അഡല്‍ട്ട് കോമഡി ചിത്രത്തിനെ വിമര്‍ശിച്ച് എഴുത്തുകാരനും നിര്‍മാതാവും സിനിമാനിരൂപകനുമായ ജി. ധനഞ്ജയന്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് മറുപടിയുമായി രംഗത്ത് വന്ന ചിന്‍മയി രാധാരവിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 90 എം.എല്‍ പോലുള്ള ചിത്രങ്ങള്‍ സമൂഹത്തെ നശിപ്പിക്കുമെന്നും പണം സമ്പാദിക്കാന്‍ പുതുതലമുറയ്ക്കിടയില്‍ വിഷം പരത്തുന്നത് തടയണമെന്നും ധനഞ്ജയന്‍ ട്വീറ്റ് ചെയ്തു. രാധാരവിയെപ്പോലുള്ളവര്‍ സ്ത്രീകളെ അപമാനിച്ച് പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാത്തവര്‍ ഒരു സിനിമക്കെതിരേ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്‍മയി ചോദിച്ചു. ‘കുറച്ച് കാലങ്ങളായി രാധാരവി സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ബലാത്സംഗത്തെ തമാശവല്‍ക്കരിക്കുന്നു. നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുറന്ന് സംസാരിച്ചതിന്റെ പേരില്‍ എന്നെപ്പോലുള്ളവരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ നിന്ന് വിലക്കുന്നു. അതിലെ വിഷത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ സാര്‍’ ചിന്‍മയി ട്വീറ്റ് ചെയ്തു. സംഗീത രംഗത്ത് മാത്രമല്ല സിനിമയിലെ ഡബ്ബിങ് മേഖലയിലും ചിന്‍മയി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. രാധാരവിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാര നടപടിയായി തന്നെ ഡബ്ബിങ് മേഖലയില്‍ നിന്ന് പുറത്താക്കിയെന്ന് ചിന്‍മയി നേരത്ത വ്യക്തമാക്കിയിരുന്നു. രാധാരവിയാണ് ഡബ്ബിങ് യൂണിയന്റെ മേധാവി. എന്നാല്‍ ചിന്‍മയി സൗത്ത് ഇന്ത്യ ടെലിവിഷന്‍ ഡബ്ബിങ് യൂണിയനിലെ അംഗമല്ലെന്നും ഒരു കലാകാരിയായത് കൊണ്ടാണ് ഇത്രയും കാലം ഡബ്ബ് ചെയ്യാന്‍ അനുവദിച്ചതെന്നും രാധാരവി പറയുന്നു.

സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 ല്‍ തൃഷക്ക് വേണ്ടിയാണ് ചിന്‍മയി അവസാനമായി ഡബ്ബ് ചെയ്തത്. അതേ സമയം വൈരമുത്തുവിനെതിരേ ചിന്‍മയി ദേശീയ വനിതാ കൗണ്‍സിലില്‍ പരാതി നല്‍കി. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര മന്ത്രി മനേക ഗാന്ധി തന്നെ ഇടപെടുമെന്നാണ് കരുതുന്നതെന്നും ചിന്മയി പറഞ്ഞു. ചിന്മയിയുടെ പരാതി ശ്രദ്ധയില്‍ പെട്ട മനേക ദേശീയ വനിതാ കമ്മീഷനുമായി കേസ് ലിങ്ക് ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെടേണ്ട വിവരങ്ങള്‍ കൂടി പങ്കുവെക്കണമെന്നും ട്വീറ്റ് ചെയ്തു.

Top