ദിലീപിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണമില്ല;ദിലീപിന്റെ മാനേജരെ വിളിച്ചത് വിഷ്ണുവല്ല,പൾസർ സുനി

കൊച്ചി: ബ്ലാക്ക് മെയിലിംഗ് കേസില്‍ നടന്‍ ദിലീപിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണമില്ലെന്ന് എറണാകുളം റൂറല്‍ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട്. പ്രത്യേക എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എസ്‌പി എ വി ജോര്‍ജ് പറഞ്ഞു. പൊലീസ് നടത്തുന്നത് പുനരന്വേഷണം അല്ല. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ദിലീപിന്റെ പരാതിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റൂറല്‍ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ സഹതടവുകാരന്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ വിവരം കഴിഞ്ഞ ദിവസം നടന്‍ ദിലീപ് സ്ഥിരീകരിച്ചിരുന്നു. ഈ ഘട്ടത്തില്‍ തന്‍റെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം നടക്കുന്നതെന്ന് മാധ്യമങ്ങളോട് ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വാദമാണ് ഇപ്പോള്‍ പൊലീസ് തള്ളിക്കള‍ഞ്ഞിരിക്കുന്നത്.

അതേസമയം ദിലീപിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുന്നതിനായി ഫോണിൽ വിളിച്ചത് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തന്നെയെന്ന് പൊലീസ്. ജയിലിൽ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റേതെന്ന പേരിൽ ഈ സംഭാഷണം ഇന്നു രാവിലെ പുറത്തായിരുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ സുനിയുടെ സഹതടവുകാരനായ വിഷ്ണു വിളിച്ചതിന്റെ ശബ്ദരേഖയെന്ന പേരിലാണ് റെക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവന്നത്. എന്നാൽ, ഈ ഫോൺവിളിക്കു പിന്നിൽ പൾസർ സുനി തന്നെയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. കാക്കനാട് ജയിലിൽ നിന്നാണ് സുനി അപ്പുണ്ണിയെ വിളിച്ചതെന്നാണ് വിവരം.sunil1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ജയിലിലായിരുന്ന കാലത്ത് പൾസർ സുനി ദിലീപിന്റെ മാനേജരെ വിളിച്ചത്, ജയിലിൽ സുനിക്കു ലഭിച്ചിരുന്ന സമ്പൂർണ സ്വാതന്ത്ര്യത്തിന്റെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്റെ സംഭാഷണം റെക്കോർഡ് ചെയ്യാനും ഇയാൾ ദിലീപിന്റെ മാനേജരെ വെല്ലുവിളിക്കുന്നുണ്ട്. അതിനിടെ, ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജയിലിൽ നിന്നാണ് വിളിക്കുന്നതെന്ന് പൾസർ സുനി സംഭാഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ദിലീപിനായി എഴുതിയ കത്ത് വായിക്കണമെന്ന ആവശ്യവും ഇയാൾ സംഭാഷണമധ്യേ അപ്പുണ്ണിക്കു മുന്നിൽ വയ്ക്കുന്നുണ്ട്. ഇനി ബുധനാഴ്ചയെ വിളിക്കാൻ സാധിക്കൂവെന്നും, തനിക്കു പറയാനുള്ളത് കേൾക്കാൻ തയാറാകണമെന്നും ഇയാൾ അപ്പുണ്ണിയോട് പറയുന്നു. എന്നാൽ, തന്നെ വിളിക്കേണ്ടെന്ന് പലതവണ പറഞ്ഞിട്ടില്ലേയെന്നു ചോദിക്കുന്ന അപ്പുണ്ണി, രൂക്ഷമായാണ് പ്രതികരിക്കുന്നത്. ദിലീപിനായി എഴുതിയ കത്ത് വാങ്ങാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറല്ലെന്നാണ് അപ്പുണ്ണിയുടെ മറുപടി. ഇഷ്ടമുള്ളത് ചെയ്തോളാനും പൊലീസിൽ കേസുകൊടുക്കാനും അപ്പുണ്ണി ഇയാളെ വെല്ലുവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്.

Top