ആ സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന് പിടി തോമസ്; സ്ത്രീയെക്കുറിച്ച് അന്വേഷണം നടക്കാത്തത് ദുരൂഹമാണ് : വെളിപ്പെടുത്തലുമായി എംഎല്‍എ

കൊച്ചി :നടിയുടെ ആക്രമണത്തിൽ നിർണായകമായ വെളിപ്പെടുത്തലുമായി പി.ടി.തോമസ് എം എൽ എ . അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ ഇടപെട്ടുവെന്ന് കരുതുന്ന ഒരു സ്ത്രീയെക്കുറിച്ച് അന്വേഷണം നടക്കാത്തത് ദുരൂഹമാണെന്ന് പിടി തോമസ് പറഞ്ഞു.ഒരു ട്രെയിന്‍ യാത്രയ്ക്കിടെ എസി കംപാര്‍ട്‌മെന്റില്‍ ഇരുന്ന് ഒരു സ്ത്രീ കേസിനെക്കുറിച്ച് ഫോണില്‍ സംസാരിക്കുന്നത് ഒരു യുവാവ് കേട്ടിരുന്നു. എല്ലാം ശരിയാക്കാമെന്നും ഭയക്കേണ്ടതില്ലെന്നും മുഖ്യന്ത്രി വാക്ക് തന്നിട്ടുണ്ടെന്നാണ് ഈ സ്ത്രീ ഫോണിലൂടെ പറഞ്ഞത്.ഇക്കാര്യം യുവാവ് ആലുവ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കൊല്ലത്തെത്തിയപ്പോള്‍ ഒരു കൂട്ടം പൊലീസുകാര്‍ ട്രെയിനില്‍ കയറുകയും തിരുവനന്തപുരത്ത് ഇറങ്ങിയ സ്ത്രീയെയും സഹായികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയായിരുന്നു ഈ സംഭവം. pt-thomas-pinarayi-vijayanഎന്നാല്‍ ഇതേക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും പുറത്തുവന്നില്ല. രണ്ട് മൂന്ന് തവണ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് വിവരം അറിയിക്കാമെന്നാണ് പറഞ്ഞത്.പക്ഷേ പൊലീസ് ഇതേവരെ ഇക്കാര്യം സംബന്ധിച്ച് വിവരം നല്‍കിയിട്ടില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താത്തത് ദുരൂഹമാണെന്നും പിടി തോമസ് പറയുന്നു.മാത്രമല്ല കേസന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കിയിട്ട് ഒരു മറുപടിയുമില്ലെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ താന്‍ ആരെയും സംശയിക്കുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ച പ്രകാരമാണ് താന്‍ ലാലിന്റെ വീട്ടിലെത്തിയത്. സംഭവത്തെക്കുറിച്ച് ലാലില്‍ നിന്ന് അറിഞ്ഞ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിനെയും വിവരമറിയിച്ചിരുന്നു.എന്നാല്‍ രാജീവ് ഏറെ വൈകിയാണ് എത്തിയത്. എന്തെങ്കിലും കേട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുന്ന രീതിയാണ് തന്റേത്. അതിനാലാണ് രാത്രി തന്നെ നടിയുടെ അടുത്തെത്തിയത്. അതിന് വേറെ വ്യാഖ്യാനം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Top