നടിയെ തട്ടിക്കൊണ്ട് പോയതും ഉപദ്രവിച്ചതും വറും ഡ്രൈവര്‍മാരുടെ പകയായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. പിന്നിലെ സൂപ്പര്‍താരത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരും അമ്മയുടെ യോഗത്തോട് പരമപുച്ഛം:വിനയന്‍

കൊച്ചി: നടിയെ ആക്രമിച്ചത് അവരോടുള്ള പ്രതികാരമെന്നും പിന്നില്‍ സൂപ്പര്‍ താരമെന്നും സംവിധായകന്‍ വിനയന്‍ .സൂപ്പര്‍താരത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരുമെന്ന് വിനയന്‍ പറഞ്ഞു.ഇതിനിടെ ഫെഫ്കയെ പ്രതിക്കൂട്ടിലാക്കി മാക്ടയുടെ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കരയും രംഗത്തുവന്നു. ഫെഫ്കയെക്കെതിരെ ബദലിന് നേതൃത്വം നല്‍കാന്‍ സംവിധായകന്‍ വിനയനും തയ്യാറെടുക്കുന്നതായാണ് സൂചന. ഏതായാലും നടിക്ക് നീതി ലഭ്യമാക്കുന്നതില്‍ താര സംഘടനയായ അമ്മ ഇരട്ടത്താപ്പ് കാട്ടുമെന്ന വികാരമാണ് വിനയന്‍ പങ്കുവയ്ക്കുന്നത്.ആക്രമിച്ചതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വികാരമാണ് വിനയന്‍ പങ്കുവയ്ക്കുന്നത്. ഒരു നടനുമായി ബന്ധപ്പെട്ട് ചിലതെല്ലാം തുറന്നു പറഞ്ഞിരുന്നു. ഈ ആക്രമണത്തില്‍ ചില സംശയങ്ങള്‍ വിനയന്‍ ഉയര്‍ത്തുന്നത് ഈ സാഹചര്യത്തിലാണ്. തട്ടിക്കൊണ്ട് പോകാനും ഉപദ്രവിക്കാനും ശ്രമിച്ച സംഭവം വറും ഡ്രൈവര്‍മാരുടെ പകയായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. വെറും 30 ലക്ഷം രൂപയ്ക്ക് വേണ്ടി ഇത്രയും വലിയ സാഹസം കാണിക്കാന്‍ ഡ്രൈവര്‍ തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇയാള്‍ക്ക് സിനിമാ മേഖലയില്‍ നിന്നും പിന്തുണയുണ്ടെന്നും ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നുവെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് ഇതിനെ വെറും പണം തട്ടാനുള്ള ശ്രമമായി കണ്ട് ഒതുക്കി തീര്‍ക്കരുതെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളിയുടെ മനസ്സാക്ഷിയേ ഞെട്ടിച്ച ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസം എറണാകുളത്തു നടന്നത് . തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയേ നഗര മദ്ധ്യത്തില്‍, നടുറോഡിലൂടെ തട്ടിക്കൊണ്ട് പോകാനും വാഹനംഓടിച്ചു നടക്കാന്‍ ധൈര്യം കാണിച്ചത് സിനിമാരംത്തു തന്നെ പ്രവര്‍ത്തിക്കുന്നവരാണ് എന്ന സത്യം സിനിമാമേഖലയില്‍ ഉള്ള സംഘടനകള്‍ എത്രമാത്രം ഗൗരവത്തോടെ കാണുന്നു എന്നതാണ് പ്രധാനമെന്നും വിനയന്‍ പറയുന്നു.നാളുകള്‍ നീണ്ട വ്യക്തമായ ഗൂഢാലോചനയോടുകൂടി തന്നെയാണ് ഈ കൃത്യം നടന്നതെന്ന് പൊലീസ് പറയുക കൂടി ചെയ്യുമ്പോള്‍ ആ ഗൂഢാലോചന നടത്തിയത് ഈ ഡ്രൈവര്‍മാര്‍ മാത്രമാണോ എന്ന് കണ്ടെത്തണം. അല്ലാതെ പണത്തിനായി നടത്തിയ അക്രമമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കരുതെന്നും വിനയന്‍ പറയുന്നു.lal2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരുടേയും കാലുപിടിക്കാതെ സ്വന്തം നിലയ്ക്ക് പോയതിനാലാണ് പ്രതികാരത്തിന് കാരണം .കഴിഞ്ഞ ദിവസം കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തോട് പരമ പുച്ഛമാണ് തനിക്ക് തോന്നിയതെന്നും മഞ്ജു വാര്യര്‍ ഒഴികെയുള്ള ആരാണ് അവിടെ സംഘടിപ്പിച്ച യോഗത്തില്‍ കാര്യമായി സംസാരിച്ചതെന്നും വിനയന്‍ ചോദിക്കുന്നു. ഗൂഢാലോചന നടന്നുവെന്നും ഇതേക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.ആത്മര്‍തഥയോടെയാണ് അവര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതെന്നും അതേ നിലപാടാണ് ഇക്കാര്യത്തില്‍ തനിക്കെന്നും വിനയന്‍ പറയുന്നു. വേറെ ഒരൊറ്റയാളുപോലും ഇതേക്കുറിച്ച് വാ തുറന്നിട്ടില്ല. ഗൂഢാലോചന നടന്നുവെന്ന കാര്യം അവിടെക്കൂടിയ എല്ലാവര്‍ക്കുമറിയാവുന്നതാണ് എന്നിട്ടും അതേക്കുറിച്ച സംസാരിക്കാനുള്ള ധൈര്യം കാണിക്കാതെ വെറുതേ നിനക്കൊപ്പം ഞങ്ങളുണ്ട്, നീ ധീരതയുടെ പ്രതീകമാണ് എന്നൊക്കെ വിളിച്ച് കൂവിയിട്ട് എന്താണ് ഗുണമെന്നും വിനയന്‍ ചോദിക്കുന്നു.

ഇവിടുത്തെ ചിലരുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാന്‍ അവര്‍ ശ്രമിച്ചില്ലെന്നതാണ് അവരുടെ ഭാഗത്തു നിന്നും വന്ന വീഴ്ചയെന്നും വിനയന്‍ പറയുന്നു. തന്നെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ നേതൃത്വത്തില്‍ ഒതുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അവര്‍ തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സാധാരണയായി മലയാള സിനിമയില്‍ ഇത്തരം ഇഷ്ടക്കേടുകളുണ്ടായാല്‍ നടിമാര്‍ പോയി സാഷ്ടാങ്കം വീണ് മാപ്പ് ഇരക്കുകയും ഗുഡ് ബുക്കില്‍ കയറിപ്പറ്റി നിലനില്‍പ് സുരക്ഷിതമാക്കാറുമാണ് പതിവ്. അത് ചെയ്തില്ല. ഇവിടെ വേഷങ്ങള്‍ ഇല്ലാതാക്കിയപ്പോള്‍ അവര്‍ അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് ശക്തമായ തിരിച്ചവരവാണ് നടത്തിയതെന്നും ഇക്കാര്യത്തില്‍ നടിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും വിനയന്‍കൂട്ടിച്ചേര്‍ത്തു.dna

അഞ്ച് വര്‍ഷം മുന്‍പ് നടി മേനകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലും പ്രതിയായ ഇയാളെ സിനിമാ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇവിടുത്തെ സിനിമാക്കാര്‍ക്ക് കഴിയാത്തത് എന്ത്‌കൊണ്ടാണെന്ന് പരിശോധിക്കണമെന്നും ഇത് മാത്രം മതിയല്ലോ പള്‍സര്‍ സുനിയുടെ ഉന്നത ബന്ധങ്ങള്‍ വെളിവാക്കാനെന്നും വിനയന്‍ ചോദിക്കുന്നു. മേനകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയെന്നും വിനയന്‍ പറയുന്നു. സുരേഷ് കുമാറിനെപോലെയൊരാളാണ് പരാതി നല്‍കിയത്. അപ്പോള്‍ തന്നെ സിനിമാ മേഖലയിലുള്ളവര്‍ക്ക് വ്യക്തമായ സൂചനയുള്ള സ്ഥിതിക്ക് ഇയാളെ ഒഴിവാക്കാത്തത് എന്ത്‌കൊണ്ടെന്നതാണ് സംശയകരമെന്നും വിനയന്‍ പറയുന്നു. മേനകയെ തട്ടിക്കൊണ്ട് പോയെന്ന കാര്യം സുരേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞപ്പോഴാണ് ആദ്യമായി അറിഞ്ഞതെന്നും വിനയന്‍ പറയുന്നു.

ഒപ്പം ജോലിചെയ്ത ഒരു കലാകാരിയോട് ഇത്തരത്തില്‍ പെരുമാറിയവരുടെ ഗൂഢാലോചന അറിയമായിരുന്നിട്ടും ഫേസ്‌ബുക്കില്‍ വീമ്പിളക്കുന്ന ചില യുവ രക്തങ്ങളോടും തനിക്ക് പരമ പുച്ഛമാണെന്ന് സംവിധായകന്‍ തുറന്നടിച്ചു.തന്റെ സെറ്റിലാണ് ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കില്‍ വണ്ടി എടുത്ത് ചെയ്‌സ് ചെയ്ത് പിന്നാലെ പോയ് ഇങ്ങനെയൊരു ചെറ്റത്തരം കാണിച്ച ഡ്രൈവറിന്റെ കരണം അടിച്ച് തകര്‍ക്കുമായിരുന്നുവെന്നും വിനയന്‍ പറയുന്നു.

മലയാള സിനിമയിലെ സീനിയറായിട്ടുള്ള ഒരു നടിയാണെന്നും തന്റെ സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അവരുമായി നല്ല ബന്ധമാണുള്ളതെന്നും പിതാവും സ്റ്റില്‍ ഫോട്ടോഗ്രഫറുമായിരുന്ന തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും വിനയന്‍ ഓര്‍മ്മിക്കുന്നു. താന്‍ ആക്രമിക്കപ്പെട്ടുവെന്ന കാര്യം പൊലീസില്‍ പരാതിപ്പെടാന്‍ അവര്‍ കാണിച്ച ധൈര്യം അസാമന്യമാണ്. കൃത്യമായ സ്ഥലതെത്തിക്കാതെ നടിയേയും കൊണ്ട് ഡ്രൈവര്‍ വാഹനമോടിക്കുകയും പിന്നെ അവരെ ചിലര്‍ പിന്തുര്‍ന്നപ്പോള്‍ ഉണ്ടായ മാനസിക സംഘര്‍ഷവും ഊഹിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്നും വിനയന്‍ പറയുന്നു.suni-dds

മാദ്ധ്യമങ്ങളില്‍ പല കഥകളും അടിച്ച് വരാന്‍ സാധ്യതയുണ്ടായിട്ടും തന്റെ ഗതി മറ്റുള്ളവര്‍ക്ക് വരരുതെന്ന ചിന്തയാണ് പൊലീസില്‍ പരാതി നല്‍കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും വിനയന്‍ പറയുന്നു.അപ്പോള്‍ നീതിപൂര്‍ണമായ അന്വേഷണം നടത്തി ആ കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നും വിനയന്‍ പറയുന്നു.തനിക്കുണ്ടായേക്കാവുന്ന അഭിമാനക്ഷതം സഹിക്കാനുള്ള ത്യാഗമനോ ഭാവത്തോടെ പൊലീസില്‍ പരാതികൊടുക്കാന്‍ തയ്യാറായ ആ യുവകലാകാരിക്ക് നീതി കിട്ടിയില്ലന്‍കില്‍ ചരിത്രം ഈ പൊലീസിനും ഭരണാധികാരികള്‍ക്കും മാപ്പു കൊടുക്കില്ല. സ്ത്രീകളുടെ സുരക്ഷക്കായി ഒരു വകുപ്പു പോലും രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി എടുക്കുമെന്നു പ്രതീക്ഷിക്കാമെന്നും വിനയന്‍ പറയുന്നു.
സിനിമയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു മാക്ടയെന്ന സംഘടനയുമായി വിനയന്‍ എത്തിയത്. ഇതിനെ അന്നത്തെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ എതിര്‍ത്ത് തോല്‍പ്പിച്ചു. പകരം ഫെഫ്കയുണ്ടാക്കി. ഫെഫ്കയുണ്ടാക്കുമ്പോള്‍ പറഞ്ഞതൊന്നും ശരിയായിട്ടില്ലെന്നാണ് നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച സംഭവം തെളിയിക്കുന്നത്. ഈ സാഹചര്യത്തില്‍ താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സുരക്ഷിതത്വത്തിനുള്ള ബദല്‍ ചര്‍ച്ചകളും സജീവമാകുന്നു. നടിയെ ആക്രമിച്ചതിന്റെ പിന്നില്‍ സൂപ്പര്‍ താരം ?വിനയന്‍ പറയുന്ന സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ?ചോദ്യങ്ങളും അന്യോഷണവും നടക്കണം .യഥാര്‍ഥ പ്രതി പിടിക്കപ്പെടണം

Top