മധുവിധു ആഘോഷത്തിന് പോയ ബോളിവുഡ് നടിയും ഭര്‍ത്താവും കടുത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അപകടത്തില്‍ പെട്ടു  

സ്വറ്റ്‌സര്‍ലെന്റ് :മധുവിധു ആഘോഷത്തിനായി സ്വറ്റ്‌സര്‍ലന്റിലേക്ക് പോയ ബോളിവുഡ് നടിയും ഭര്‍ത്താവും കടുത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അപകടത്തില്‍ പെട്ടു. ഹെറ്റ് സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന പവോളി ഡാമും ഭര്‍ത്താവ് അര്‍ജ്ജുന്‍ ദേബുമാണ് മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങി പോയത്. ആല്‍പ്‌സ് പര്‍വത നിരയിലുള്ള മാറ്റര്‍ഹോണ്‍ എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഒരു ഹോട്ടലിലാണ് താരവും ഭര്‍ത്താവും താമസിച്ചിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ മധുവിധു വേളകളിലെ സുന്ദര ചിത്രങ്ങളും യുവതി പോസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നാണ് മഞ്ഞ് വീഴ്ച രൂഷമാകുന്നത്. ഇതിനെ തുടര്‍ന്ന് റോഡ്,ട്രെയിന്‍, ജല മാര്‍ഗ്ഗങ്ങളിലെല്ലാം തടസ്സം നേരിട്ടതോടെ വിനോദ സഞ്ചാരികള്‍ ഒറ്റപ്പെട്ടു. ഹെലികോപ്റ്റര്‍ വഴിയാണ് നടി അടക്കമുള്ള വിനോദ സഞ്ചാരികളെ അധികൃതര്‍ ഇവിടെ നിന്നും രക്ഷിച്ചത്. ഇതിന് ശേഷം അപകട സ്ഥിതിയില്‍ തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി താരം സമൂഹ മാധ്യമത്തില്‍ കുറിപ്പും പോസ്റ്റ് ചെയ്തു.

Latest
Widgets Magazine