മഞ്ജു വാര്യർ കൂറുമാറി !..കൂടെ നിന്നവരെ ചതിച്ചു ! ഒന്നും നോക്കാതെ മഞ്ജുവിന്റെ കൂടെ നിന്ന മറ്റ് വനിതാ താരങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത അമര്‍ഷം

കൊച്ചി : മഞജു വാര്യർ കൂറുമാറിയതിൽ നടിമാർക്ക് കടുത്ത അമർഷം !..ഒന്നും നോക്കാതെ മഞ്ജുവിന്റെ കൂടെ നിന്ന മറ്റ് വനിതാ താരങ്ങലെ ഒറ്റപ്പെടുത്തി വിരുദ്ധ നിലപാട് എടുത്ത മഞജുവിനെതിരെ വനിതാ സംഘടനയിൽ നിന്നും പ്രതിഷേധം ശക്തിപ്പെട്ടു.നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായ രാമലീലയെ അനുകൂലിച്ച് മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ രംഗത്തെത്തിയതില്‍ മറ്റ് വനിതാ താരങ്ങള്‍ തികഞ്ഞ അമര്‍ഷത്തിലാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു മുന്നില്‍ നിന്ന് നയിച്ചത് കൊണ്ട് മാത്രം ഒന്നും നോക്കാതെ കൂടെ നിന്നവരാണ് ഈ വനിതാ താരങ്ങള്‍. എന്നാല്‍ ഏകപക്ഷീയമായി മഞ്ജു ദിലീപെന്ന താരത്തിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയത് കൂടെ നിന്ന മറ്റ് താരങ്ങളെ അപമാനിച്ചതിന് തുല്യമായാണ് അവര്‍ കാണുന്നത്. തങ്ങളുടെ കരിയര്‍ പോലും നോക്കാതെയാണ് സിനിമാ മേഖലയിലെ വിവിധ വനിതകള്‍ ഒത്തു കൂടിയത്.ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി മഞ്ജു വാര്യര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ ഒപ്പം നിന്നവരാണ് മറ്റ് താരങ്ങള്‍. അങ്ങനെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയുണ്ടാക്കുകയും ചെയ്തു. മഞ്ജുവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് അന്വേഷണം ശക്തമായതും ദിലീപ് കുടുങ്ങുന്നതും. പിസി ജോര്‍ജിനെപ്പോലെയുള്ളവര്‍ ആരോപിക്കുന്നത് മഞ്ജു വാര്യരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ദിലീപിനെ അകത്താക്കിയത് എന്നാണ്. അങ്ങനെ എല്ലാ പിന്തുണയും മഞ്ജുവിന് കിട്ടുന്ന സമയത്താണ് മുന്‍ ഭര്‍ത്താവിന്റെ നായക ചിത്രത്തിനായി വാദിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്ന വനിത കൂട്ടായ്മ പറഞ്ഞതിന് പിന്നാലെയാണ് മഞ്ജുവിന്റെ പ്രതികരണം വന്നത് എന്നതും ശ്രദ്ധേയമാണ്.manju1

ദിലീപ് ജയിലില്‍ നിന്നിറങ്ങാന്‍ സാധ്യത വളരെ കുറവാണ്. ആ നിലയ്ക്ക് മഞ്ജുവിന് സിമ്പതി വര്‍ക്ക് ചെയ്ത് തുടങ്ങിയോ എന്നും മറ്റുള്ളവര്‍ ചോദിക്കുന്നുണ്ട്. മഞ്ജു പിന്‍മാറിയാലും ഉറച്ച നിലപാടിലാണ് മറ്റുള്ളവര്‍.രാമലീല 28നാണ് തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം വ്യാപകവുമാണ്. ദിലീപ് നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനാല്‍ രാമലീല ബഹിഷ്‌കരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആഹ്വാനം. ചിത്രം റിലീസ് ചെയ്യുന്ന 28ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ സിനിമയിലെ വനിതാ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ വിവാദങ്ങള്‍ക്കിടെ രാമലീലയ്ക്ക് അപ്രതീക്ഷിത പിന്തുണയുമായി ദിലീപിന്റെ മുന്‍ ഭാര്യയായ നടി മഞ്ജു വാര്യര്‍ രംഗത്ത് വന്നതാണ് പ്രശ്‌നമായത്. സിനിമ ഒരാളുടേത് മാത്രമല്ലെന്നും നൂറുകണക്കിന് പേരുടെ അധ്വാനമാണെന്നുമായിരുന്നു മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യക്തിപരമായ വിയോജിപ്പുകളുടെ പേരില്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശരിയല്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായ അപ്രതീക്ഷിത പിന്തുണ സിനിമാലോകത്തേയും ദിലീപ് ആരാധകരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.രാമലീലയോട് മുഖംതിരിച്ചു നിന്നാല്‍ താന്‍ സിനിമാ മേഖലയില്‍ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് മഞ്ജു രാമലീല അനുകൂല നിലപാട് സ്വീകരിക്കാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ മഞ്ജു കൂടി നേതൃത്വം കൊടുത്ത് രൂപീകരിച്ച വനിതാ കൂട്ടായ്മയിലെ ഭിന്നതകളും മറനീക്കി പുറത്ത് വരുന്നു. സിനിമാ മേഖലയില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷം. താരസംഘടനയില്‍ നിന്ന് പുറത്തായെങ്കിലും ദിലീപിന്റെ സ്വാധീനത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇതാണ് മഞ്ജുവിന്റെ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇപ്പോള്‍ സ്വീകരിക്കുന്ന പല നിലപാടുകളോടും മഞ്ജുവിന് യോജിപ്പില്ലെന്നും അറിയുന്നു. ഡബ്ല്യുസിസിയിലെ ചില അംഗങ്ങളുടെ കടുത്ത നിലപാട് ഫലത്തില്‍ മഞ്ജുവിന് എതിരായാണ് ഭവിച്ചത്. ഈ തിരിച്ചറിവാണ് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ മഞ്ജുവിനെ പ്രേരിപ്പിക്കുന്നത്.

Top