സിനിമാ മേഖലയിലെ പുരുഷാധിപത്യം: തുറന്നടിച്ച് ആന്‍ഡ്രിയ; ചുംബന രംഗത്ത് അഭിനയിക്കില്ലെന്ന് പറഞ്ഞാല്‍ പിന്നെ റോളില്ല

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ആന്‍ഡ്രിയ ജെറമിയ രംഗത്തെത്തി. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു എന്‍ജിനിയറിങ് കോളേജില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.

ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ പേരുകള്‍ ചോദിച്ചാല്‍ അതില്‍ പുരുഷ താരങ്ങള്‍ മാത്രമാണ് ഉണ്ടാവുക. ചലച്ചിത്ര മേഖലയില്‍ നല്ലൊരു കഥാപാത്രം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നോട് അരക്കെട്ട് ഇളക്കാന്‍ പറയാതെ എനിക്ക് വേണ്ടി കഥാപാത്രം ചെയ്യാന്‍ കഴിയുമോയെന്ന് സംവിധായകരോട് ആന്‍ഡ്രിയ തുറന്നടിക്കുന്നു. സെക്സിയായ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാനും എനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ നമ്മുടെ സംവിധായകര്‍ക്ക് സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.

സ്ത്രീ ശരീരത്തെ വില്‍പന ചരക്കാക്കാന്‍ സിനിമാ മേഖല ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു. ചുംബന സീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിയ്ക്ക് പിന്നെ റോളുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആന്‍ഡ്രിയ പറഞ്ഞു.

ബോളിവുഡില്‍ അഭിനേത്രിമാര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിക്കുന്നുണ്ടെല്ലോയെന്ന് ചോദ്യകര്‍ത്താവ് ചോദിച്ചപ്പോള്‍ അവരുടെയെല്ലാം തുടക്കം എങ്ങനെയെന്നായിരുന്നെന്ന് ഓര്‍ക്കണമെന്നായിരുന്നു ആന്‍ഡ്രിയയുടെ മറുപടി. ഇപ്പോഴുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് നയന്‍താരയ്ക്ക് പോലും തമിഴില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചതെന്നും ആന്‍ഡ്രിയ ചൂണ്ടിക്കാണിച്ചു. ഞാന്‍ എന്താണോ അതാണ് സുന്ദരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ പല സൗന്ദര്യ സങ്കല്‍പങ്ങളുടെ പിന്നാലെ പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അവര്‍ വിശദമാക്കി.

Top