മദ്യപിച്ച് വന്ന് മോശമായി പെരുമാറി, മുറിയില്‍ കയറ്റാത്തതിന് ക്രൂരമായി മര്‍ദ്ദിച്ചു; സൂപ്പര്‍സ്റ്റാറിനെതിരെ പരാതിയുമായി നടി

ന്യൂഡല്‍ഹി: ബോജ്പുരി സൂപ്പര്‍സ്റ്റാറും പാട്ടുകാരനുമായ പവന്‍ സിങ് മര്‍ദ്ദിച്ചെന്ന പരാതിയുമായി സഹതാരം അക്ഷര സിങ്. പരാതിയെ തുടര്‍ന്ന് പവന്‍ സിങിനെതിരെ പോലീസ് കേസെടുത്തു. മദ്യപിച്ച് ബോധമില്ലാതെ വന്ന പവന്‍ അക്ഷരയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് തന്റെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പവനെ അക്ഷര തടഞ്ഞതാണ് പ്രകോപന കാരണമായത്. അക്ഷരയെ പവന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. അക്ഷരയെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെയും പവന്‍ തല്ലിയതായി പരാതിയുണ്ട്. കൈകള്‍ക്ക് സാരമായി പരുക്കേറ്റ അക്ഷരയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയല്‍ എത്തിച്ചത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. സില്‍വാസ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അക്ഷര മുംബൈയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, അടുത്തിടെ പവന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. പവന്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി അക്ഷര നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ഇരയായ നടിയുടെ ആവശ്യം തള്ളി ദിലീപിന്‍െ്‌റ ശത്രുസംഹാര പൂജ ഫലിച്ചു: നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന്‍ കൊലക്കെസില്‍ കുടുങ്ങി മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍ ദിലീപ് കുടുങ്ങി!.. പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയതിന് തെളിവ് !.. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നതിന് വ്യക്തമായ തെളിവുകള്‍
Latest
Widgets Magazine