ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം;സോളാറില്‍ പൊള്ളലേറ്റവര്‍ തണല്‍ തേടി നെട്ടോട്ടത്തില്‍

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം തയ്യാറാക്കുന്നത് അവസാനഘട്ടത്തിൽ എത്തിനിൽക്കേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്പിക്ക് സ്ഥലമാറ്റം. കേസിന്‍റെ അന്വേഷണ ചുമതയുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനനെയാണു സ്ഥലം മാറ്റിയത്. സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻപ് സോളാർ കേസ് അന്വേഷിച്ചിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഇതേ തുടർന്നാണ് നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാനിയും ക്രൈംബ്രാഞ്ച് എസ്പിയുമായ സുദർശനെയും മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. ഉത്തരവ് ലഭിച്ചെന്നും ഉടൻ ചാർജ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചെങ്കിലും നടിയെ ആക്രമിച്ച കേസിൽ സുദർശൻ തുടരണമോ എന്ന് വ്യക്തമാക്കിയിട്ടില്ല.കണ്ണൂർ തളിപ്പറന്പ് ഡിവൈഎസ്പി ആയിരിക്കെ കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത സോളാർ കേസിൽ സുദർശനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഡിജിപി എ. ഹേമചന്ദ്രനും മൂന്ന് എസ്പിമാരും അടക്കം ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് സർക്കാർ നടപടിയെടുത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇദ്ദേഹത്തിന്‍റെ സ്ഥലം മാറ്റത്തോടെ നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിക്കുന്നത് നീളുമോയെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, കേസിൽ ദിലീപിനെതിരായ തെളിവുകളെല്ലാം നേരത്തെ ശേഖരിച്ചുകഴിഞ്ഞതായും അത് കുറ്റപത്രത്തിൽ ചേർക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.police-HAT

അതേസമയം സോളാര്‍ റിപ്പോര്‍ട്ടിലെ പ്രതിഛായാനഷ്ടം പരിഹരിക്കാന്‍ നേതാക്കള്‍ നെട്ടോട്ടത്തിലാണ് . റിപ്പോര്‍ട്ടിലെ അഴിമതി പരാമര്‍ശങ്ങളെക്കാള്‍ പ്രമുഖരെ തറപറ്റിച്ചതു െലെംഗികപീഡന ബോംബാണ്. വിജിലന്‍സ് കേസിനെക്കാള്‍ ഇതു സംബന്ധിച്ച ക്രിമിനല്‍ കേസ് അന്വേഷണമാണു നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. വാദിച്ചുനില്‍ക്കാനെങ്കിലുമുള്ള തത്രപ്പാടിലാണ് ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പരസ്യപ്പെടുത്തിയ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നീക്കം ഇതിന്റെ ഭാഗമായാണ്. അതിനൊപ്പം കോണ്‍ഗ്രസ് ആവര്‍ത്തിച്ചാരോപിക്കുന്ന സി.പി.എം-ബി.ജെ.പി. ബാന്ധവവും ഉയര്‍ത്തിക്കാട്ടും.

കമ്മിഷന്റെ പരിഗണനാവിഷയങ്ങളിലാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, നിയമസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ വിഷയവും കമ്മിഷനു പരിഗണിക്കാമെന്ന വ്യവസ്ഥ ഈ പ്രതിരോധത്തെ ദുര്‍ബലമാക്കുന്നു. സോളാറിനൊപ്പം കൂനിന്മേല്‍ കുരുവായി ടി.പി. വധക്കേസും കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തിത്തുടങ്ങി. ടി.പി. കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി യുവതുര്‍ക്കി വി.ടി. ബല്‍റാം രംഗത്തുവന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബലറാമിന്റെ ആരോപണത്തോടു പ്രതികരിച്ചിട്ടുണ്ട്.

സോളാര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശനിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വായിച്ചശേഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ പരസ്യപ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി. ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കി. ഇത്തരം നീക്കങ്ങളിലൂടെ ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. ലെംഗിക സംതൃപ്തിയെ െകെക്കൂലിയായി കണക്കാക്കാമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകാം. അതു മറികടക്കാനുള്ള വഴികളും നേതാക്കള്‍ ആരാഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായാണു കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ ചര്‍ച്ചയാക്കാനുള്ള നീക്കം. ഇക്കാര്യത്തില്‍ പ്രതിരോധമുയര്‍ത്തിയിട്ടു കാര്യമില്ലെന്നു വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവര്‍ പരസ്യപ്രതികരണത്തിനു തയാറല്ലെങ്കിലും െഹെക്കമാന്‍ഡിനെ ഇക്കാര്യം അറിയിക്കാന്‍ നീക്കം തകൃതിയാണ്.

Top