ദിലീപിന് എല്ലാം അറിയാമായിരുന്നെന്ന് പള്‍സര്‍ സുനി.കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്

കൊച്ചി:കൊച്ചിയില്‍ പ്രമുഖ നടി ആക്രമിച്ച കേസ് വഴിത്തിരിവിലേയ്ക്ക്. നടിയെ ആക്രമിച്ച കേസില്‍ പള്‍സറിന്റെ രണ്ട് സഹതടവുകാരെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട സ്വദേശി സനല്‍, ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും രാത്രി വൈകി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.അതീവ രഹസ്യമായാണ് ഇരുവരുടെയും അറസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിയത്.

ദിലീപിനെ ഭീഷണിപ്പെടുത്തിയ പരാതിയില്‍മേല്‍ പള്‍സര്‍ സുനിയുടെ സഹ തടവുകാരനായ വിഷ്ണുവിനേയും സനലിനേയും അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലു കൂടി പുറത്തായി. നടിയെ ആക്രമിച്ച സംഭവം നേരത്തെ തന്നെ ദിലീപിന് അറിയാമായിരുന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തായത്. കേസിനെ സംബന്ധിച്ച് ഇത് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ്. സുനിയുടെ ഫോണ്‍ പോലീസിന് കിട്ടാത്തതു കൊണ്ട് യാതൊരു തെളിവും ഇല്ലായിരുന്നു. അതേ സമയം ഗൂഢാലോചനയില്‍ യാതൊരു പങ്കും ആര്‍ക്കുമില്ലെന്ന് പള്‍സര്‍ സുനി അന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. 4 മാസങ്ങള്‍ക്കുമുമ്പ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് ഈ മൊഴി കൂടി അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ഗൂഢാലോചനകുറ്റം അന്നത്തെ കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിരുന്നില്ല. അത് പിന്നീട് കണ്ടെത്തുമെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം.

ഇക്കാരണം കൊണ്ട് പള്‍സര്‍ സുനി ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ദിലീപ് പറഞ്ഞ പല കാര്യങ്ങള്‍ക്കും ഘടകവിരുദ്ധമായിട്ടാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇനി ഉടന്‍ തന്നെ ദിലീപിനെ ചോദ്യം ചെയ്യും. എല്ലാ പഴുതുകളും അടച്ചു കൊണ്ടായിരിക്കും ആ ചോദ്യം ചെയ്യല്‍. അല്ലെങ്കില്‍ അത് സര്‍ക്കാരിനും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരം നല്‍കേണ്ടി വരും. നിയമം നിയമത്തിന്റെ വഴിക്ക് പോകാനാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദ്ദേശം

Top