ദിലീപിനെ കൂടാതെ ഒരു സ്ത്രീയും പുരുഷനും ഉടന്‍ അറസ്റ്റിലാവും!

കൊച്ചി:   കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ മാഡം’ ഉണ്ടെന്നും കേസിലെ വി.ഐ.പി തന്നെ ഈ 16-ന് മുൻപ് പേര് വെളിപ്പെടുത്തിയില്ലെങ്കിൽ താൻ വെളിപ്പെടുത്തുക്കുന്ന് പൾസർ സുനി ഇന്ന് വ്യക്തമാക്കിയിരുന്നു.  നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്താന്‍ കൊട്ടേഷന്‍ കൊടുത്ത കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ദിലീപിന്റെ കുരുക്ക് കൂടുതല്‍ മുറുക്കാന്‍ പോലീസ് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച സൂചനകള്‍ ഇന്ന് ഹൈക്കോടതിയെ പോലീസ് ധരിപ്പിച്ചതായാണ് വിവരം. കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കോടതി നീട്ടിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.

ദിലീപിന് വേണ്ടി ഇന്ന് ജാമ്യഅപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നില്ല. അതെ സമയം ഈ ആഴ്ച തന്നെ അനുകൂല സാഹചര്യം സൃഷ്ടിച്ച്‌ ജാമ്യത്തിനായി നീങ്ങാനാണ് അഭിഭാഷകന്റെ തീരുമാനം. ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് ഇനി അറസ്റ്റിലാവാനുള്ളത്. ദിലീപുമായി നേരിട്ട് ബന്ധമുള്ളവരും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സൂചനകള്‍ ലഭ്യമായവരുമായ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പോലീസ് കോടതിയെ ധരിപ്പിച്ചുവെന്നും സൂചനകള്‍ ഉണ്ട്.

Latest
Widgets Magazine