മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ഭാവന. പ്രതിസന്ധിയിൽ മനഃശക്തി കരുത്തായി;സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യക്കുറവുണ്ട് മനസ്സുതുറന്ന് ഭാവന

കൊച്ചി:മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ഭാവന. മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. വിവിധ ചാനലുകൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നുപറച്ചിൽ. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന പ്രതികരിച്ചു.താൻ ഒറ്റയ്ക്കല്ലെന്നും പ്രതിസന്ധികളിൽ മനഃശക്തി കരുത്തായെന്നും ഭാവന പറഞ്ഞു. ഓണച്ചിത്രമായ ആദം ജോണിന്റെ പ്രചരണാർത്ഥമാണ് ചാനലുകളിൽ ഭാവന എത്തിയത്. തന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിലെ സന്തോഷവും പങ്കുവച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഭാവനയുടെ അഭിമുഖം വൈകിട്ട് ആറരയ്ക്ക് പ്രക്ഷേപണം ചെയ്യുമെന്ന് അറിയിച്ചത്. പിന്നാലെ നടിയുടെ ആവശ്യപ്രകാരം അഭിമുഖം കാണിക്കുന്നില്ലെന്നും അറിയിച്ചു. എന്നാൽ മനോരമയും മാതൃഭൂമിയും അഭിമുഖം കാണിക്കുകയും ചെയ്തു.bhavana3
സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാർക്കില്ലെന്നും ഭാവന പ്രതികരിച്ചു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാർഥമെന്നും ഭാവന പറഞ്ഞു. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു. വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും. തന്റെ ഭാവി വരനും അതിനോട് യോജിപ്പാണെന്നും ഭാവന പറയുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് നടിമാർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പ്രതീക്ഷ പ്രകടിപ്പിച്ചു.

പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹംകഴിഞ്ഞാലും താൻ സിനിമയിൽ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാംവയസിൽ സിനിമയിൽ എത്തിയതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നൽകുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി.സിനിമ എനിക്ക് എന്നും ഇഷ്ടം. എന്റെ അച്ഛൻ സിനിമയിലുള്ള വ്യക്തിയായിരുന്നു. സിനിമയോടുള്ള പ്രണയം എപ്പോഴുമുണ്ട്. പതിനഞ്ചാ വയസ്സിലാണ് താൻ സിനിമയിലെത്തിയത്. അത് എന്റെ പ്രൊഫഷനാണ്. അത് എന്നും തുടരുമെന്നും ഭാവന പറഞ്ഞു.

വീഡിയോ കടപ്പാട് മനോരമ

Latest
Widgets Magazine