ഹോട്ട് സ്റ്റാര്‍ ബിപാഷ ബസുവിന് മാംഗല്യം; വരന്‍ കരണ്‍ സിംഗുമായുള്ള ഫോട്ടോസ് കാണൂ..

cnwk4

ബോളിവുഡിന്റെ ഹോട്ട് സ്റ്റാര്‍ ബിപാഷ ബസുവും നടന്‍ കരണ്‍ സിംഗും തമ്മിലുള്ള വിവാഹം എപ്പോള്‍ നടക്കുമെന്ന ചോദ്യം ഏറെ നാളായി ഉയരുന്നതാണ്. ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ താരം ഒഴിഞ്ഞുമാറുകയാണ് പതിവ്. ഒടുവില്‍ ബിപാഷ വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്ന് ഉയര്‍ന്നത്. ഈ മാസം തന്നെ കരണുമായുള്ള ബിപാഷയുടെ വിവാഹം ഉണ്ടാകും. ഇക്കാര്യം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ് അറിയിച്ചത്.

എന്നാല്‍, ഇരുവരും തങ്ങളുടെ കല്യാണക്കാര്യത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. ബിപാഷയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് പ്രിയങ്ക എത്തിയത്. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഈ വാര്‍ത്ത അറിയിച്ചത്. ഈ മാസം ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബിപാഷയും കരണും വിവാഹ ക്ഷണക്കത്ത് നല്‍കിയെന്നാണ് പറയുന്നത്. ഇതോടെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

കഴിഞ്ഞ ദിവസം വിവാഹ കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ ബിപാഷ തയ്യാറായില്ല. വിവാഹം നടക്കുമ്പോള്‍ എല്ലാവരും അറിയുമെന്നാണ് ബിപാഷ പറഞ്ഞത്.

Top