നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയിലോ? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുന്നു

ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരു വിവാദ വിഷയമാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് ചില വിലക്കുകള്‍ ആചാരപ്രകാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം ആള്‍ക്കാരില്‍ വലിയ അങ്കാലപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. നടി ചന്ദ്രാ ലക്ഷമണ്‍ പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നടി ചന്ദ്രാ ലക്ഷ്മണ്‍ തന്റെ ഫേസ്ബുക്കില്‍ നടി പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്. പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രം ശബരിമലയാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ചെന്നൈയിലെ ഒരു ക്ഷേത്രമാണ് ശബരിമല എന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രം മാത്രം പ്രചരിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്.

Image may contain: sky and outdoor

ഒരുകാലത്ത് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ചന്ദ്രാ ലക്ഷ്മണ്‍ ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്നിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള സ്‌റ്റോപ്പ് വയലന്‍സ്, കാക്കി, ചക്രം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest
Widgets Magazine