ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു; സം​സ്കാ​രം ബു​ധ​നാ​ഴ്ച 3.30 ന്

മുംബൈ: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ദുബായിൽനിന്നും മുംബൈയിൽ‌ എത്തിച്ചു.

  • അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്

ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുള്ള വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തിയത്. ഇവിടെനിന്നും മുംബൈയിലെ അന്ധേരിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. ബുധനാഴ്ച വൈകുന്നേരം 3.30 ന് പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ സേവ സമാജത്തിലെ ഹിന്ദു സെമിത്തേരിയിൽ സംസ്കാരം നടക്കും.

രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്‌സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഇവിടെനിന്നും ഉച്ചയ്ക്ക് രണ്ടോടെ വിലാപയാത്രയായി സെമിത്തേരിയിലേക്ക് കൊണ്ടുപോകും.

ദുബായിൽനിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം മുംബൈയിൽ എത്തിച്ചത്. ബോണി കപൂര്‍, സഞ്ജയ് കപൂര്‍, അര്‍ജുന്‍ കപൂര്‍, റീന മര്‍വ, സന്ദീപ് മര്‍വ എന്നിവരടക്കം പത്തു പേർ മൃതദേഹത്തെ അനുഗമിച്ചു.

ശ്രീ, നീയെന്നില്‍ ജീവിക്കുന്നു: 22-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ വികാരധീനനായി ബോണി കപൂര്‍ ആ നിയോഗവും അഷ്റഫ് താമരശ്ശേരിക്ക് ;ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവർത്തകൻ ശ്രീ​ദേ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വ​മി,അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹിമിന്റെ ബ​ന്ധ​മെന്താണെന്ന് പരിശോധിക്കണം ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും.സിനിമ പോലെ ട്വിസ്റ്റുകൾ ക്യാമറകൾ തന്നിൽനിന്നു തട്ടിയെടുത്ത ബാല്യം മക്കൾക്കു നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച അമ്മ,സിനിമ പോലെ ട്വിസ്റ്റുകളാൽ സമ്പന്നമായ ശ്രീദേവിയുടെ പ്രണയദിനങ്ങൾ
Latest