അന്ന് രാത്രി സംഭവിച്ചത് വെളിപ്പെടുത്തി ഭാവന.ഞങ്ങള്‍ നിന്റെ ഒരു വീഡിയോ എടുക്കും ബാക്കി ഡീല്‍ അവര്‍ പറയും..ക്വട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീ ?

കൊച്ചി :അന്ന് രാത്രി സംഭവിച്ചത് വെളിപ്പെടുത്തി ഭാവന രംഗത്ത് .അന്നു നടന്നത് ക്വട്ടേഷന്‍ ആയിരുന്നു എന്നു പ്രതിയുടെ വെളിപ്പെടുത്തലും ക്വട്ടേഷന്‍ പ്രതിക്ക് കൊടുത്തത് ഒരു സ്ത്രീ ആയിരുന്നെന്നും വെളിപ്പെടുത്തല്‍ .അതിക്രമത്തിനിരയായ രാത്രിയില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് നടി ഭാവന. സംഭവ ദിവസം സന്ധ്യ കഴിഞ്ഞാണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. സമയം നോക്കി ജോലി ചെയ്യാന്‍ പറ്റുന്ന മേഖലയല്ല സിനിമ, മാത്രമല്ല കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി പകലും രാത്രിയുമായി ഇങ്ങനെ സഞ്ചരിക്കുന്നതുമാണ്. ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. കാര്‍ ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞാണ് പിന്നാലെ വന്ന ഒരു കേറ്ററിംഗ് വാന്‍ കാറിലിടിച്ചത്.

തന്റെ ഡ്രൈവറും കേറ്ററിംഗ് വാനിന്റെ ഡ്രൈവറും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പെട്ടന്ന് രണ്ട് പേര്‍ പിന്‍സീറ്റില്‍ തന്റെ അടുത്തേക്ക് കയറി. തന്റെ കയ്യില്‍ ബലമായി പിടിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്തവരാണ് വണ്ടിയില്‍ കയറിയത്. ആദ്യത്തെ അഞ്ച് മിനിറ്റ് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായിരുന്നില്ലെന്നും ഭാവന പറഞ്ഞു. ഡ്രൈവര്‍ക്കെതിരെയുള്ള ക്വട്ടേഷനാണെന്നും തന്നെ ഉപദ്രവിക്കില്ലെന്നും അവര്‍ പറഞ്ഞു. അതോടെ അല്‍പ്പം ആശ്വാസമായി. തന്നെ ലാല്‍ മീഡിയയില്‍ ഇറക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു.bhavana-a

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടയ്ക്ക് ഡ്രൈവര്‍ കാര്‍ നിര്‍ത്തി. ചിലര്‍ ഇറങ്ങുകയും മറ്റ് ചിലര്‍ കയറുകയും ചെയ്തു. അതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് വ്യക്തമായി. വണ്ടി ലാല്‍ മീഡിയയിലേക്ക് തിരിയാതെ പാലാരിവട്ടത്ത് നിന്ന് നേരെ വിടാന്‍ അവര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനിടയില്‍ പ്രധാന വില്ലന്‍ വഹനത്തിനുള്ളില്‍ കയറി. ഹണീബി 2ന്റെ ഷൂട്ട് കഴിഞ്ഞ് ഗോവയില്‍ നിന്നും വന്ന തന്നെ എയര്‍പോര്‍ട്ടില്‍ നിന്നും വിളിക്കാന്‍ വന്നത് അയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. ഇത് തനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും ക്വട്ടേഷന്‍ തന്നത് ഒരു സ്ത്രീയാണെന്നും അയാള്‍ പറഞ്ഞു.bhavana2

ഞങ്ങള്‍ നിന്റെ ഒരു വീഡിയോ എടുക്കും ബാക്കി ഡീല്‍ അവര്‍ സംസാരിച്ചോളും-അയാള്‍ പറഞ്ഞു. വണ്ടി സെന്‍ട്രല്‍ ലോക്കില്‍ ആയിരുന്നതിനാല്‍ ഒച്ച വച്ചാല്‍ പോലും പുറത്തറിയില്ലായിരുന്നു. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഫ്‌ളാറ്റില്‍ കൊണ്ടു പോയി മയക്കുമരുന്ന നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാവന പറഞ്ഞു. പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞത്.
ഞങ്ങള്‍ നിന്റെ ഒരു വീഡിയോ എടുക്കും ബാക്കി ഡീല്‍ അവര്‍ പറയും; അന്ന് രാത്രി സംഭവിച്ചത് വെളിപ്പെടുത്തി ഭാവന. ഇടയ്ക്ക് ഡ്രൈവര്‍ കാര്‍ നിര്‍ത്തി. ചിലര്‍ ഇറങ്ങുകയും മറ്റ് ചിലര്‍ കയറുകയും ചെയ്തു. അതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് വ്യക്തമായി. വണ്ടി ലാല്‍ മീഡിയയിലേക്ക് തിരിയാതെ പാലാരിവട്ടത്ത് നിന്ന് നേരെ വിടാന്‍ അവര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനിടയില്‍ പ്രധാന വില്ലന്‍ വഹനത്തിനുള്ളില്‍ കയറി

Top