ചങ്ക്‌സില്‍ ബിക്കിനി ധരിച്ച് ഹണി റോസ്… ചങ്ക്‌സിലെ ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്ക്!!!

താരങ്ങളില്ലാതെ സിനിമ തിയറ്ററില്‍ വിജയമാക്കാം എന്ന തെളിയിക്കുകയായിരുന്നു യുവ സംവിധായകനായ ഒമര്‍ ലുലു തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗിലൂടെ. വീണ്ടും യുവതരംഗം തീര്‍ക്കാന്‍ ചങ്ക്‌സുമായി എത്തുകയാണ് ഒമര്‍.ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്കാണ് ചങ്ക്‌സില്‍ പ്രേക്ഷകര്‍ക്കായി ഒമര്‍ ഒരുക്കിയിരിക്കുന്നത്. ഒരിടവേളയക്ക് ശേഷം ഹണി റോസ് അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ചങ്ക്‌സ്.

സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ചിത്രം പോലെ യുവാക്കളെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കിയ എന്റര്‍ടെയ്നറായിരിക്കും ചങ്ക്സ്.
പാവാട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ ജി. മാര്‍ത്താണ്ഡന്‍, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top