ലിസിയുടെ പിതാവ് മരണത്തിന് കീഴടങ്ങിയത് അവസാന മോഹവും ബാക്കിയാക്കി.മകളെ തേടിപ്പോയ ഒരച്ഛന്റെ കരളുപൊട്ടിയ കഥ..അപ്പച്ചാ..എന്ന വിളി കേള്‍ക്കാതെ മടക്കം!

ലിസിയുടെ പിതാവ് മരണത്തിന് കീഴടങ്ങിയത് അവസാന മോഹവും ബാക്കിയാക്കി.മകളെ തേടിപ്പോയ ഒരച്ഛന്റെ കരളുപൊട്ടിയ കഥയാണ് ബാക്കിയാകുന്നത് .അപ്പച്ചാ..എന്ന മകളുടെ വിളി കേള്‍ക്കാതെ ഒരു പിതാവിന്റെ മടക്കം!..ലിസിയുടെ പിതാവ് കഴിഞ്ഞ ദിവസം വിട വാങ്ങിയതോടെ അദ്ദേഹത്തിന്റെ വേദനയും ഒരിക്കല്‍ കൂടി പുറത്താകുകയാണ്. മകളല്ലേ അവള്‍ കൈവിടില്ല എന്ന ഒരു ശരാശരി മലയാളി സങ്കല്‍പം മനസിലുറപ്പിച്ചാണ് ആ അച്ഛന്‍ മകളെത്തേടി അന്ന് ചെന്നൈയിലെത്തിയത്. എന്നാല്‍ ഒരു മകളും പിതാവിനോട് ചെയ്യാത്ത ക്രൂരതയാണ് അവള്‍ തന്നോട് കാട്ടിയതെന്ന് പ്രശസ്ത നടി ലിസിയുടെ പിതാവ് വര്‍ക്കി ഓര്‍ക്കുന്നു. ഒരു പ്രശസ്ത പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വര്‍ക്കി എല്ലാം അന്ന് തുറന്ന് പറഞ്ഞത്.വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലിസിയെ കാണാന്‍ വര്‍ക്കി ചെന്നൈയിലെത്തിയത്. വര്‍ക്കിയെ വീട്ടിലേക്കു കടത്തിവിട്ടില്ല. ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചു പരിചയപ്പെട്ട മലയാളികളുടെ സഹായത്തിലാണു നാട്ടിലെത്തിയത്. അന്നേറ്റ പരുക്കിന്റെ പാട് ഇന്നും വര്‍ക്കിയുടെ മുഖത്തുണ്ട്. എങ്കിലും വര്‍ക്കിക്കു മകളോടു ഇന്നും പരിഭവമില്ല.

മകള്‍ കോടികളുടെ ആസ്തിയുള്ള ചലച്ചിത്ര താരമായിട്ടും നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്നു വിളിക്കുന്ന എന്‍.ഡി. വര്‍ക്കിയുടെ ജീവിതം ഇന്നും തീര്‍ത്തും ദുരിതപൂര്‍ണണ്. ഹൃദയാഘാതവും പക്ഷാഘാതവും തളര്‍ത്തിയ ശരീരം. അപകടത്തെത്തുടര്‍ന്നു സ്വാധീനം നഷ്ടമായ കാലുകള്‍. പ്രാഥമികകൃത്യങ്ങള്‍ക്കുപോലും പരസഹായം വേണം. കൂലിപ്പണിക്കാരനായ അനിയന്‍ ബാബുവിന്റെ വീടിന്റെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണിന്നു വര്‍ക്കി അവസാന ജീവിതം തള്ളിനീക്കിയത്
കോതമംഗലത്തെ പ്രശസ്തമായ തറവാട്ടില്‍ ജനിച്ച വര്‍ക്കി പിതാവുമായി തെറ്റിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ആലുവയിലെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന വര്‍ക്കി കൂടെ ജോലിചെയ്ത ഏലിയാമ്മയുമായി ഇഷ്ടത്തിലായി. ഏലിയാമ്മയുടെ മാതാവ് മുന്‍കൈയെടുത്ത് വിവാഹം നടത്തി. വര്‍ക്കിയുടെ പിതാവിന് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. അതിനാല്‍ വര്‍ഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വര്‍ക്കിയും ഭാര്യയും കഴിഞ്ഞത്. ഇതിനിടയില്‍ ലിസി പിറന്നു. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള ഏലിയാമ്മയുടെ സൗഹൃദമാണ് വര്‍ക്കിയുടെ ജീവിതം തകര്‍ത്തത്. ഭാര്യ ഏലിയാമ്മ സിനിമയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വര്‍ക്കി എതിര്‍ത്തു. ഏലിയാമ്മയുടെ സഹോദരങ്ങള്‍ മര്‍ദിച്ചതോടെ ബന്ധം പിരിഞ്ഞു.lissy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളെ ഒന്നു താലോലിക്കാന്‍ പോലും അനുവദിക്കാതെ ഏലിയാമ്മയും സഹോദരങ്ങളും തന്നെ അകറ്റുകയായിരുന്നെന്നു വര്‍ക്കി പറയുന്നു. മകള്‍ മുതിര്‍ന്നപ്പോള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും അത് അമ്മ അറിയാതെയായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായതോടെ ലിസി തന്നെ അവഗണിക്കാന്‍ തുടങ്ങി. മകള്‍കൂടി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുപോയ വര്‍ക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറില്‍ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികില്‍സക്കായും വിറ്റു.

ജീവിതം ദുരിതമായതോടെയാണു ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ലിസിക്കെതിരെ പരാതി നല്‍കിയത്. അന്ന് ആര്‍.ഡി.ഒ. ഉത്തരവിട്ടിട്ടും ലിസി ചെലവിന് നല്‍കിയില്ല. തുടര്‍ന്ന് വര്‍ക്കിയുടെ പരാതിയിന്‍മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അന്നത്തെ എറണാകുളം ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തി. എന്നാല്‍, ലിസിയുടെ പിതാവല്ല വര്‍ക്കിയെന്നായിരുന്നു അഭിഭാഷകന്‍ അറിയിച്ചത്. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം? തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത്. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. എന്നെ വളര്‍ത്തിയത് അമ്മയാണ്. ഇതായിരുന്നു ലിസിയുടെ മറുപടി.

ഏലിയാമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ലിസി സിനിമയിലെത്തിയതെന്നു വര്‍ക്കി പറയുന്നു. മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഭാര്യയെയും അവരുടെ സഹോദരങ്ങളെയും ഭയന്ന് വര്‍ക്കി മിണ്ടാതിരുന്നു. നടിയാകാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും കൈനിറയെ അവസരങ്ങള്‍ ലിസിയെത്തേടിയെത്തി. ഉപനായികയായും നായികയായും വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. ഇതിനിടയില്‍ എപ്പോഴോ പ്രിയദര്‍ശനുമായി പ്രണയം മൊട്ടിട്ടു. പ്രിയനുമായി പ്രണയത്തിലാണെന്നകാര്യം തന്നോട് ലിസി പറഞ്ഞിരുന്നെന്നും വര്‍ക്കി ഓര്‍ക്കുന്നു.lissy_and_priyadarshan_divorce_1
1984 മുതല്‍ 90 വരെയുള്ള ആറ് വര്‍ഷത്തിനിടയില്‍ 14 പ്രിയദര്‍ശന്‍ ചിത്രങ്ങളിലാണ് ലിസി അഭിനയിച്ചത്. 1988ല്‍ ചിത്രം റിലീസാകുന്ന സമയത്താണ് പ്രിയനും ലിസിയും തമ്മില്‍ ആദ്യമായി പിണങ്ങിയത്. പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം അകന്നുപോയതായിരുന്നു പിണക്കത്തിനു കാരണം. അന്നും ലിസി എന്നെ ബന്ധപ്പെട്ടു സഹായം അഭ്യര്‍ഥിച്ചിരുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ ഇരുവീട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പിന്നീടു കൈഞരമ്പ് മുറിച്ച് ലിസി ആശുപത്രിയിലാണെന്ന വാര്‍ത്തയാണു കേള്‍ക്കുന്നത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷം പരസ്പരം കാണാതെയും അറിയാതെയും തള്ളി നീക്കാന്‍ ഇരുവരും ശ്രമിച്ചു.

പ്രിയന്‍ തെലുങ്കിലേക്ക് ചുവടുമാറ്റി. മലയാളത്തിലും തമിഴിലുമായി ലിസിയും തിരക്കിലേക്കു പോയി. എന്നാല്‍, ആ രണ്ടു വര്‍ഷം കൊണ്ട് ഇരുവര്‍ക്കും ഒരുകാര്യം മനസിലായി. പിരിഞ്ഞിരിക്കാന്‍ തങ്ങള്‍ക്കാവില്ല. സുഹൃത്തുക്കളുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയും കൂടിയായപ്പോള്‍ വിവാഹം കഴിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു. മകന്റെ പിടിവാശിക്കു മുന്നില്‍ പ്രിയന്റെ മാതാപിതാക്കള്‍ വഴങ്ങിയെങ്കിലും ലിസിയുടെ അമ്മ വിവാഹത്തെ എതിര്‍ത്തു. അത് വകവയ്ക്കാതെ 1990 ഡിസംബര്‍ 13ന് മൂകാംബിക ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി. ലിസി മതംമാറി ലക്ഷ്മിയെന്ന പേരും സ്വീകരിച്ചു. വിവാഹത്തോടെ അഭിനയത്തോട് വിടപറയാനും ലിസി തീരുമാനിച്ചു.high-court-notice-for-lissy-father-demands

നടിയും പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ മുന്‍ ഭാര്യയുമായ ലിസി തന്റെ മകളാണെന്ന് സ്ഥാപിക്കാന്‍ നിയമനടപടികളുമായി വര്‍ക്കി വര്‍ഷങ്ങളായി കോടതി കയറുകയാണ്. കേസ് നടപടികളെത്തുടര്‍ന്ന് ആകെ ലിസിയില്‍ നിന്നും ഒരു ലക്ഷത്തില്‍പ്പരം രൂപ ലഭിച്ചതൊഴിച്ചാല്‍ വര്‍ക്കിയ്ക്ക് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നാണ് സഹോദരന്റെ സ്ഥരീകരണം

ഏതാനും വര്‍ഷങ്ങളായി പൂക്കാട്ടുപടിക്കടുത്ത് കങ്ങരപ്പടിയിലെ സഹോദരന്‍ ബാബുവിന്റെ വീട്ടിലായിരുന്നു വര്‍ക്കിയുടെ താമസം. ഒരു വര്‍ഷത്തിലേറെയായി വര്‍ക്കി തീര്‍ത്തും അവശനായിരുന്നു. പത്ത് വര്‍ഷം മുമ്പ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണതിനെത്തുടര്‍ന്ന് കാല്‍ ഒടിഞ്ഞിരുന്നു. അടുത്ത കാലത്തായി ഈ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയല്‍ കാണിച്ചപ്പോള്‍ ഓപ്പറേഷന്‍ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ഓപ്പറേഷനടക്കമുള്ള വിദഗ്ധ ചികത്സ ലഭ്യമാക്കിയെങ്കിലും വര്‍ക്കി കട്ടിലില്‍ നിന്നും എഴുന്നേറ്റില്ല. അന്ന് ലിസി അടക്കം ആരും സഹായിച്ചിരുന്നില്ല. സഹോദരനായ തനിക്ക് ഈയിനത്തില്‍ നല്ലൊരു തുക ചെലവായിട്ടുണ്ടെന്നും സഹോദരന്‍ പറയുന്നു. ഇതിന്റെ ബില്ലുകളും രസീതുകളും സൂക്ഷിച്ചിട്ടുണ്ടെന്നും ബാബു വ്യക്തമാക്കി. അവശതയായ വേളയിലാണ് അദ്ദേഹം മകള്‍ ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് നിയമനടപടിയിലേക്ക് നീങ്ങിയത്.actress-lissy-father

വര്‍ക്കി മൂന്ന് ദശാബ്ദത്തോളം ലിസിയുടെ അമ്മ ഏല്യമ്മയുമായി ദാമ്പത്യബന്ധത്തിലായിരുന്നു എന്നാണ് കുടുംമ്പാംഗങ്ങള്‍ പുറത്തുവിട്ടിട്ടുള്ള വിവരം. പിന്നീട് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് വര്‍ക്കി ചേലാട് പഴങ്ങരയില്‍ ചെറിയ വീടുവാങ്ങി മാറി താസം ആരംഭിച്ചിരുന്നു. ഈ സമയം ഇയാള്‍ക്കൊപ്പം കൊച്ചി സ്വദേശിനിയായ വിക്‌ടോറിയും ഉണ്ടായിരുന്നു. അടുത്ത കാലത്ത് രോഗബാധ കലശലായതോടെ ഇവര്‍ സ്ഥലം വിട്ടു. പിന്നീട് ബാബുവെത്തി വര്‍ക്കിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചരിച്ചു വരികയായിരുന്നു.

വര്‍ക്കി താമസിക്കുന്ന പഴങ്ങരയിലെ കൊച്ചുവീട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ലിസി എത്തിയിരുന്നെന്നും ഏറെ നേരം പണിപെട്ട് അന്വേഷിച്ചിട്ടും വര്‍ക്കിയെ കണ്ടെത്താനാവാതെ ലിസി മടങ്ങുകയായിരുന്നെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. താറാവുകൂട്ടവുമായി പാടശേഖരങ്ങള്‍ തോറും കറങ്ങിയിരുന്ന വര്‍ക്കി ലിസി വന്നുപോയി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് നാട്ടിലെത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. പഴങ്ങര നെല്ലിക്കാട്ട് വി ഡി വര്‍ക്കി , മകളും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി തനിക്ക് ജീവനാംശം നല്‍കുന്നില്ലെന്ന് കാണിച്ച് മുവാറ്റുപുഴ ആര്‍. ഡി. ഒ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കുകയും മാസം 5500 രൂപ വീതം ചെലവിന് നല്‍കാന്‍ ആര്‍. ഡി. ഒ ഉത്തരവാകുകയും ചെയ്തിരുന്നു.

ഇതു സംബന്ധിച്ച് ആര്‍. ഡി. ഒ ഓഫീസില്‍ നിന്നും ലിസിയുടെ ചെന്നൈ അഡ്രസില്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിസി ആദ്യം തിരിഞ്ഞു നോക്കിയില്ല. ഇതേ തുടര്‍ന്ന് വര്‍ക്കി അടുത്തിടെ ജില്ലാ കളക്ടര്‍ പി. ഐ ഷെയ്ക്ക് പരീതിന് പരാതി സമര്‍പ്പിക്കുകയും ഇതു പ്രകാരം ജീവനാംശം 10000 രൂപയായി ഉയര്‍ത്തുകയും ലിസിക്ക് കളക്ടര്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് വര്‍ക്കിയെ അറിയില്ലെന്ന വാദവുമായി ലിസി രംഗത്തുവന്നത്. ഒടുവില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് ലിസി വര്‍ക്കിക്ക് ചെലവിന് കൊടുക്കാന്‍ തയ്യാറായത്.

 

Top