സിനിമാ ലോകത്ത് അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടതിന്റെ കാരണം തുറന്നു പറഞ്ഞ് മഡോണ…

തിരുവനന്തപുരം: തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ അഹങ്കാരിയാക്കി മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയുമായി മഡോണ രംഗത്തെത്തി. തനിക്ക് അഹങ്കാരമാണെന്നും സംവിധായകരെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള പ്രചരണങ്ങളെ തള്ളിയാണ് മഡോണ രംഗത്തെത്തിയ്. എന്തുകൊണ്ടാണ് താന്‍ അഹങ്കാരിയായതെന്നാണ് മഡോണ പറയുന്നത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥയ്ക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു. പക്ഷേ ഞാന്‍ അതിന് വഴങ്ങിയില്ല. അത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്.

പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്ന പറഞ്ഞാല്‍ അത്തരം സിനിമകള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ലെന്ന മഡോണ വ്യക്തമാക്കി. ആസിഫ് അലിയ്ക്കൊപ്പമുള്ള ഇബ്ലീസ് എന്ന ചിത്രമായിരുന്നു മഡോണയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആസിഫിന്റെ കാമുകിയായി ഫിദ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ അവതരിപ്പിച്ചിരുന്നത്. ആസിഫിനൊപ്പം തന്നെ ശ്രദ്ധേയ പ്രകടനമായിരുന്നു മഡോണയും ചിത്രത്തില്‍ നടത്തിയിരുന്നത്.

Latest
Widgets Magazine