നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ചിറ്റൗനി ഗ്രാമത്തിലാണ് അപകടം.കൂടെയുണ്ടായിരുന്ന മിശ്ര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്ന സമയം കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്പി ഗാംഗുലി പറഞ്ഞു. പ്രതികളെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Latest
Widgets Magazine