പ്രതികള്‍ പിടിയിലായതില്‍ സന്തോഷം; ഇനി ഗൂഢാലോചനക്കാരെ കൂടി പുറത്ത് വിടണം; കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നുവെന്നും മഞ്ജുവാര്യര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ നടി മഞ്ജു വാര്യര്‍ സന്തോഷം അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഗൂഢാലോചനക്കാരെക്കൂടി പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് തുടക്കം തൊട്ട് മഞ്ജു വാര്യര്‍ ആരോപിച്ചിട്ടുള്ളത്.

കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും ഇന്നു കീഴടങ്ങാനെത്തവേ, പൊലീസ് കോടതിക്കകത്തുനിന്ന് വലിച്ചഴച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചിരിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിക്കുനേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് മഞ്ജു വാര്യര്‍ വീണ്ടും ആരോപിച്ചു. പ്രതികളെ പിടിച്ചതില്‍ സന്തോഷമുണ്ട്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് കരുതുന്നതെന്നും മഞ്ജു പ്രതികരിച്ചു.
നേരത്തെയും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. നടിക്കെതിരായ അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ താരസംഘടനയായ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘സംഭവത്തിന് പിന്നില്‍ വന്‍ ക്രിമിനല്‍ ഗൂഢാലോചയുണ്ട്. ഇവരെ ഉടന്‍ പുറത്തുകൊണ്ടുവരണം’ ഇതായിരുന്നു അന്ന് മഞ്ജുവിന്റെ പ്രതികരണം.

Top