ജീവിത സ്വപ്‌നങ്ങള്‍ കാമുകന്‍ തകര്‍ത്തു;എങ്കിലും പ്രതീക്ഷ കൈവിടാതെ മൈഥിലി

കൊച്ചി:എന്നും സ്‌നേഹം തേടിയുള്ള യാത്രയായിരുന്നു മൈഥിലിയുടേത്. പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളര്‍ന്നതും ദുബൈയില്‍. പ്ലസ്ടു കഴിഞ്ഞതോടെ ബംഗളുരുവില്‍ പഠിക്കാന്‍ പോയി. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയത് അവിടെ നിന്നാണ്. ഇതിനിടെ കൂട്ടുകാരികള്‍ പലരും വിവാഹിതരായതും കുട്ടികളുണ്ടായതും താരത്തെ വിഷമിപ്പിച്ചു. കൂട്ടുകാരികളുടെ മക്കളെ കാണാന്‍ പോയാല്‍ കൊള്ളാമെന്നൊക്കെ വീട്ടുകാരോട് പറഞ്ഞു. അങ്ങനെയെങ്കിലും തന്റെ വിവാഹം നടക്കട്ടെ എന്ന് കരുതി. എന്നാല്‍ കൂട്ടുകാരികളുടെ വീട്ടില്‍ ചെന്നപ്പോള്‍ വിവാഹമായില്ലേ, എന്താ നടക്കാത്തത് അങ്ങനെ നൂറ് ചോദ്യങ്ങളായി.mythili-05

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് വീട്ടുകാര്‍ നല്ലൊരു ബന്ധം കൊണ്ടുവന്നത്. പക്ഷെ, ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര്‍ പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തല്‍ക്കാലം വേണ്ടെന്ന് വെച്ചു. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ മാണിക്യം മൈഥിലിയായി. മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള പല വിവാദങ്ങളില്‍ പെട്ട് ചീത്തപ്പേരിലായി. എങ്കിലും താരം പ്രൊഫഷനില്‍ തന്നെ ഉറച്ചുനിന്നു.

ഇതിനിടെ മലയാളത്തില്‍ പുതിയ പുതിയ നടിമാര്‍ വന്നതോടെ സിനിമകള്‍ കുറഞ്ഞു. ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയക്കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയിച്ച ചെറുപ്പക്കാരന്‍ പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഇരുവരും ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ താരം വിഷമത്തിലായി. എങ്കിലും വിവാഹ സ്വപ്‌നങ്ങള്‍ ഇല്ലാതായില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാളത്തിലെ ഒരു യുവനടിയെയും പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമ്മനത്തുള്ള ഫ്‌ളാറ്റുള്ള യുവനടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇവിടെ ഫ്‌ളാറ്റുള്ള മൈഥിലിയെയാണ് പോലീസ് ചോദ്യം ചെയ്തതെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇതിനെല്ലാം വിശദീകരണവുമായി മൈഥിലി തന്നെ രംഗത്തു വന്നു. ഒരു സ്വകാര്യ ചാനലിനോടാണ് മൈഥിലി എല്ലാ കാര്യങ്ങളും വിശദമാക്കിയത്.mythili

കേസില്‍ പോലീസ് ചോദ്യം ചെയ്തുവെന്ന് പറയപ്പെടുന്ന യുവനടി താനല്ലെന്ന് മൈഥിലി വ്യക്തമാക്കിയിരുന്നു . കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു.പോലീസ് ചോദ്യം ചെയ്തുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് മൈഥിലി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തിട്ടിട്ടില്ലെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു. ഇതും പീഡനം തന്നെ സ്ത്രീ ശാരീരികമായി ആക്രമിക്കപ്പെടുന്നതുപോലെ തന്നെയുള്ള പീഡനമാണ് അപവാദ പ്രചരണവുമെന്ന് മൈഥിലി പറഞ്ഞു. ദിവസവും താന്‍ ഇതിനു ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്ത് നീതിയും നിയമവുമാണ് ഇവിടെയുള്ളതെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ തനിക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണമെനന്നും മൈഥിലി പറഞ്ഞു പോലീസ് പറഞ്ഞത് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ തന്നെയാണെന്നും ഒരു യുവനടി വഴിയാണ് ഇത് വന്നതെന്നും അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചിരുന്നു. ഈ നടി വഴിയാണ് പള്‍സര്‍ സുനിയില്‍ ക്വട്ടേഷന്‍ എത്തിയതെന്നും സൂചന ലഭിച്ചിരുന്നു.

നടിയെ സുനില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ കുറച്ചു ഭാഗമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഒരു യുവനടിയുടെ പക്കലാണ് ഉള്ളതെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. പോലീസ് വെളിപ്പെടുത്തിയില്ല മലയാള സിനിമയിലെ ഒരു യുവനടിക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും അവരുടെ പേര് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെയായായിരുന്നു ആ നടി മൈഥിലിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്

Latest
Widgets Magazine