നസ്‌റിയ നസീമിന്റെ തിരിച്ചുവരവ് പൃഥ്വിരാജിനൊപ്പം

നസ്‌റിയ നസീം സിനിമയിലേക്ക് മടങ്ങി വരുന്നു ഏറ്റവും പുതിയ വാര്‍ത്ത.വിവാഹത്തിനു ശേഷം അഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ട നസ്‌റിയ നസീമിന്റെ തിരിച്ചുവരവ് എപ്പോഴാണെന്ന് മലയാള സിനിമ പ്രേക്ഷകര്‍ ഏറെ നാളായി ചോദിച്ചു വരികയായിരുന്നു. യുവനടന്‍ പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന സിനിമയിലൂടെയാണ് നസ്‌റിയയുടെ മടങ്ങി വരവെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്ത ബാംഗ്‌ളൂര്‍ ഡെയ്‌സ് എന്ന സിനിമയിലാണ് നസ്‌റിയ അവസാനം അഭിനയിച്ചത്. നസ്രിയ നായികയാവുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചുവരുമെന്ന് ഫഹദ് മുന്‍പ് പറഞ്ഞിരുന്നു.

Top