ചുംബന രംഗങ്ങള്‍ക്ക് വിട നല്‍കി പ്രിയാമണി; തീരുമാനത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ സ്വാധീനം

ചങ്കൂറ്റത്തോടെ റോളുകള്‍ സ്വീകരിക്കുനന നടിയാണ് പ്രിയാമണി. എന്നാല്‍ താന്‍ ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം പറയുന്നു. വിവാഹത്തിനുശേഷവും സിനിമ രംഗത്ത് സജീവമായി നില്‍ക്കുകയാണ് താരം.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു പ്രിയയുടേയും മുസ്തഫയുടേയും വിവാഹം. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമാണെങ്കിലും ചുംബന രംഗത്ത് അഭിനയിക്കാന്‍ തയ്യാറല്ലെന്നാണ് താരം പറയുന്നത്. കാരണം മറ്റൊന്നുമല്ല, നടന്‍മാരുമായി അടുത്തിടപെടുന്നത് ഭര്‍ത്താവ് മുസ്തഫക്ക് ഇഷ്ടമില്ല.

തന്റെ ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടമില്ലാത്തതുകൊണ്ട് ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് നടിയുടെ നിലപാട്. അതേസമയം, സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനും കുടുംബത്തിലും നല്ല താല്‍പ്പാര്യമാണെന്നും പ്രിയമണി പറയുന്നു.

Latest