നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകട സ്ഥലത്ത് ട്രാഫിക് പൊലീസ് എത്തി സ്ഥിതഗതികള്‍ നിയന്ത്രിച്ചു.

ഞായാറാഴ്ച്ച നടന്ന അമ്മ മഴവില്ല് മെഗാഷോയില്‍ പങ്കെടുത്ത് നടി തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. മലയാളത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് ഒരുക്കിയ മെഗാഷോയില്‍ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. തമിഴ് സിനിമാ ലോകത്തെ സിങ്കം സൂര്യയും ചടങ്ങില്‍ അതിഥിയായെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top