ഇനിയെങ്കിലും നന്നായിക്കൂടേ: പാര്‍വ്വതി; സിനിമ എന്താണെന്ന് മനസിലാക്കാന്‍ സംഘപരിവാര്‍ സംഘടനകളോട് നടി 

സിനിമകള്‍ക്കെതിരെ പ്രതിഷധമുയര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നടി പാര്‍വ്വതി. പത്മാവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാര്‍വ്വതി ദീപികയുടെ മൂക്കും തലയും അരിയാന്‍ നടക്കുന്ന സംഘികളോട് ‘നന്നായിക്കൂടേ’എന്ന് ചോദിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ”സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട.”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”അതിനെക്കുറിച്ച് റിവ്യൂ എഴുതൂ. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ.” പത്മാവതിയെ താന്‍ പിന്തുണയ്ക്കുന്നെന്നും പാര്‍വതി വ്യക്തമാക്കി.

സെക്സി ദുര്‍ഗയെന്ന സിനിമയുടെ പേര് എസ് ദുര്‍ഗയെന്ന് ആക്കിയത് സെക്സിയെന്നും ദുര്‍ഗയെന്നും ഒരേ നിരയില്‍ വരുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ്. വിശ്വാസത്തിന്റെ പേരില്‍ കലയെ നിര്‍ത്തിവയ്ക്കുന്നത് അത് അവരുടെ തന്നെ അരക്ഷിതാവസ്ഥയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുമ്പോള്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യാതെ പോകുന്നതായും പാര്‍വതി പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Top