സെക്‌സിയാണ് കാണാന്‍ പക്ഷെ നിങ്ങളുടെ കാലുകള്‍ പോര; കാലിനെ കുറിച്ച് കമന്റ് പറഞ്ഞ ആരാധകനോട് താരം പറഞ്ഞത്

സാമൂഹ്യ മാധ്യമങ്ങളില്‍ എന്തും എപ്പോള്‍ വേണമെങ്കിലും പറയാമെന്ന അവസ്ഥയിലായിരിക്കുകയാണ് ഇപ്പോള്‍. ഒരാളെ പരിഹസിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും ഒരു ട്രെന്‍ഡായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് സെലിബ്രിറ്റികളെ ട്രോളുന്ന ഇടമായി കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയെ. ഇത്തരത്തില്‍ തെന്നിന്ത്യന്‍ നായിക പിയ ബാജ്‌പേയ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. അതില്‍ ഒരാളിട്ട കമന്റും അതിന് പിയ നല്‍കിയ കിടിലന്‍ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതിയ പ്രൊഫൈല്‍ ചിത്രം എന്ന് പറഞ്ഞ് ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തില്‍ കാല് മടക്കി വച്ച് സെക്‌സി ലുക്കിലാണ് പിയ പ്രത്യക്ഷപ്പെട്ടത്. കാണാന്‍ നല്ല സെക്‌സിയായിരിക്കുന്നു എന്നാല്‍ നിങ്ങളുടെ കാലുകള്‍ ചിത്രത്തെ നശിപ്പിച്ചു എന്നായിരുന്നു ഇതിനൊരു ആരാധകന്‍ നല്‍കിയ കമന്റ്. എന്നാല്‍ താരം അത് കേട്ട് മിണ്ടാതിരുന്നില്ല. അതിന് തക്കതായ മറുപടിയും കൊടുത്തു. ഞാന്‍ എന്റെ കാലു മുറിച്ചു മറ്റേതുണ്ടോ എന്നാണ് ആരാധകനെ പരിഹസിച്ച് പിയ മറുപടി നല്‍കിയത്.

Latest
Widgets Magazine