ഫ്ളാറ്റിൽ മരിച്ച നടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു: മെഡിക്കൽ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന പരാമർശങ്ങൾ

സ്വന്തം ലേഖകൻ

മുംബൈ: അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നടി ക്രൂരമായി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തൽ. ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ഫ്ളാറ്റിൽ കണ്ടെത്തിയത്. നടി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായതായും, സംഭവത്തിൽ നടിയുടെ ഫ്ളാറ്റിലെ സെക്യൂരിറ്റി ഗാർഡും സുഹൃത്തും പിടിയിലായതായി സൂചനയുണ്ട്.
കൃതിക ക്രൂരമായ പീഡനത്തിനിരയായതായാണ് അന്വേഷണത്തിൽ കണ്ടെത്തിയരിക്കുന്നത്. സെക്യൂരിറ്റി ഗാർഡും സുഹൃത്തും ചേർന്നു യുവതിയോടു ലൈംഗിക താല്പര്യം പ്രകടമാക്കുകയും, തുടർന്നു ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കുകയായിരുന്നുവെന്നാണ് സൂചന. ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ ശക്തമായ അടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അടിയേറ്റ് മൃതപ്രായയായ ശേഷമാണ് ഇരുവരും ചേർന്നു നടിയെ ക്രൂര പീഡനത്തിനു ഇരയാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നടി ലൈംഗിക പീഡനത്തിനിരയായതായും സൂചനയുണ്ട്. നടിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ കളവ് പോയതായി സഹോദരൻ ദീപക് പോലീസിൽ പരാതി നൽകി.

bolle
കൃതിക കൊല്ലപ്പെട്ട ദിവസം അപ്പാർട്ട്‌മെന്റിലേക്ക് ആരും അതിക്രമിച്ച് കടന്നതായി സൂചനകളില്ല. അതിനാൽ അടുത്ത് പരിചയമുള്ളവർ തന്നെയാകാം അപ്പാർട്ട്‌മെന്റിൽ കടന്നതെന്നാണ് സൂചന. ജൂൺ എട്ടിന് പുലർച്ചെ 2.30ന് അജ്ഞാതരായ രണ്ട് പേർ കൃതികയ്‌ക്കൊപ്പം കയറിപ്പോകുന്നത് കണ്ടതായി സെക്യുരിറ്റി ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് കൃതികയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടായിരുന്നു. ജുൺ പന്ത്രണ്ടിനാണ് കൃതികയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. അർദ്ധനഗ്നയായ കൃതികയുടെ മുഖം മൂടിയ നിലയിൽ അപ്പാർട്ട്‌മെന്റിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതിക മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സംഭവ ദിവസം അപ്പാർട്ട്‌മെന്റിലെത്തിയ രണ്ട് പേരുമായി കൃതിക വാക്കേറ്റമുണ്ടായെന്നും തുടർന്നുണ്ടായ പ്രകോപനത്തിൽ ഇവർ തലയ്ക്കടിച്ചു കൊന്നുവെന്നുമാണ് പോലീസ് നിഗമനം. അതേസമയം തങ്ങൾക്ക് ആരെയും സംശയമില്ലെന്നാണ് നടിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴി. പോലീസ്, ഇരുവരുടെയും മൊഴി എടുത്തെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Latest
Widgets Magazine