ഇനി ഡോക്ടര്‍ സായ് പല്ലവി; സുഹൃത്തുക്കള്‍ക്കൊപ്പം താരത്തിന്റെ പുതിയ ഫോട്ടോ

പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സായ് പല്ലവി കൊച്ചു ഡോക്ടറായി. ജോര്‍ജിയയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന സായ് പല്ലവി പഠനം പൂര്‍ത്തിയാക്കി. ഫേസ്ബുക്കിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് സായ് ഇക്കാര്യം അറിയിച്ചത്.

വൈദ്യശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയെന്ന് സായ് പല്ലവി ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ കുറിച്ചു. ബിരുദദാന ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സായ് പല്ലവി പോസ്റ്റ് ചെയ്തത്. ഡോക്ടറായ ശേഷം സായ് പല്ലവി അഭിനയം തുടരുമോ എന്ന് വ്യക്തമല്ല. അഭിനയരംഗം വിടുമോ അതോ ജോലിക്കൊപ്പം അഭിനയത്തില്‍ തുടരുമോ തുടങ്ങിയ ചോദ്യങ്ങളാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13221513_1725261197749809_1352317025790220783_n

കോയമ്പത്തൂര്‍ സ്വദേശിനിയായ സായ് പല്ലവി പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രത്തിന്റെ വേഷം അഭിനയിച്ചു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന എന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിച്ചിട്ടുണ്ട്.

Top