ഓണ്‍സ്‌ക്രീനില്‍ അഡ്ജസ്റ്റ്‌മെന്റ്‌സ് ചെയ്യുമെങ്കിലും ഓഫ്‌സ്‌ക്രീനില്‍ ചെയ്യില്ല; സാധിക 

സോഷ്യല്‍മീഡിയയിലൂടെ നേരിടേണ്ടി വന്ന അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ടെലിവിഷന്‍ , സിനിമ അഭിനേതാക്കളില്‍ ശ്രദ്ധേയയായ സാധിക വേണുഗോപാല്‍. ഫേസ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്‌ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുന്നവരെ എളുപ്പം വീഴ്ത്താമെന്നാണ് ചിലരുടെ വിചാരം. സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടാകുന്ന ദുരനുഭവത്തെക്കുറിച്ച് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്‌നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.

കരിയറിനെക്കുറിച്ചോര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.

ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങള്‍ ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി എന്ന വിശേഷണം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായതുകൊണ്ടാകും ഇതെന്നും സാധിക വ്യക്തമാക്കി. എന്റെ വിഡിയോ തന്നെ മോശം തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ചില ഹ്രസ്വചിത്രങ്ങളില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. അതിനെക്കുറിച്ച് പലരും എന്നോട് ചോദിക്കാറുമുണ്ട്. അവരോടൊക്കെ എനിക്ക് ഒരു ചോദ്യം മാത്രം. ഓണ്‍സ്‌ക്രീനില്‍ ഗ്ലാമര്‍രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാന്‍ ലജ്ജിക്കുന്നവര്‍ ഓഫ് സ്‌ക്രീനില്‍ എന്തു വൃത്തികേട് ചെയ്യാനും തയാറാണ്. ഞാന്‍ ഓണ്‍സ്‌ക്രീനില്‍ ‘അഡ്ജസ്റ്റ്‌മെന്റ്‌സ്’ ചെയ്യാന്‍ തയാറാണ്. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ ഇല്ല.’സാധിക വ്യക്തമാക്കി.

Latest
Widgets Magazine