18 ദിവസം ഷൂട്ട് ചെയ്തു; കഷ്ടപ്പെട്ട് ശരീര ഭാരം ഏഴ് കിലോ കുറച്ചു; വേലൈക്കാരന്‍ റിലീസായപ്പോള്‍ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷം മാത്രം; ഹൃദയം തകര്‍ന്ന് സ്‌നേഹ

 

 

തമിഴില്‍ മുന്‍നിര നടിയായി തിളങ്ങിനില്‍ക്കെ വിവാഹവും കുഞ്ഞുമൊക്കെയായി കളം വിട്ട നടിയാണ് സ്‌നേഹ. പിന്നീട് അമ്മയായതിന് ശേഷം മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറില്‍ നായികയായി മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. മലയാളത്തില്‍ മികച്ച കഥാപാത്രത്തിലൂടെ മടങ്ങിവരവ് നടത്തിയെങ്കിലും നടിയുടെ തമിഴ് സിനിമയിലെ മടങ്ങിവരവ് നിരാശയോടെയെന്നാണ് സൂചന. തമിഴില്‍ ഒരു മികച്ച മടങ്ങി വരവിന് കാത്തിരിക്കുകയായിരുന്ന സ്‌നേഹ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഇപ്പോള്‍ തിരിച്ചെത്തിയത്. ചിത്രം നല്‍കുന്ന നല്ല സന്ദേശം തന്നെയായിരുന്നു സ്‌നേഹ അത് എറ്റെടുക്കാന്‍ കാരണം. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ ആകെ നിരാശയിലാണ് താരം. കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ട് സിനിമയില്‍ താരം വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ നടിയുള്ളത്. തമിഴിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍, ലഭിക്കുന്ന വേഷം എത്രത്തോളം മികവുറ്റതാക്കാന്‍ കഴിയുമോ അത്രയും മികച്ചതാക്കണം എന്നായിരുന്നു ആഗ്രഹം. അതിന് വേണ്ടി എന്തിനും സ്‌നേഹ തയ്യാറുമായിരുന്നു.പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിന് വേണ്ടി, ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശത്തിന് വേണ്ടി അതിന് തയ്യാറായിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചു. പതിനെട്ട് ദിവസമാണ് എന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്തത്. മിക്കതും വീടിന് അകത്ത് വച്ചുള്ളത് തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക് വേഷം മാറണം. പല ഷോട്ടുകളും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍, ഞാന്‍ തളര്‍ന്നുവെങ്കിലും ചിത്രവുമായി പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ എനിക്ക് ഹൃദയം തകര്‍ന്നു. 18 ദിവസം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതില്‍ അവസാനത്തെ മൂന്ന് ദിവസത്തെ രംഗങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ. പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമെങ്കിലും എന്റെ കഥാപാത്രത്തിനുണ്ടാവുമെന്ന് കരുതിയെങ്കിലും വെറും അഞ്ച് മിനിട്ടില്‍ ഒതുക്കി. സ്‌നേഹ പറയുന്നു. കഷ്ടപ്പെട്ട് തടി കുറച്ചതൊക്കെ വെറുതെയായി. അത്തരം രംഗങ്ങളൊന്നും സിനിമയ്ക്ക് ആവശ്യമായേ വന്നില്ല. ഇപ്പോള്‍ എന്റെ ശരീരത്തോട് എനിക്ക് തന്നെ പരിഹാസം തോന്നുകയാണ് താരം പറഞ്ഞു. ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോഴാണ് പറഞ്ഞത്, മാഡത്തിന് മേക്കപ്പ് വേണ്ട. മുഖം സഹതാപത്തിന്റേതായിരിക്കണം എന്ന്. പക്ഷെ അക്കാര്യം കഥ പറയുമ്പോള്‍ പറഞ്ഞില്ല. എന്നാല്‍ ചിത്രം നല്‍കുന്ന സന്ദേശം ഓര്‍ത്ത് അതിനും തയ്യാറായി. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നത് എനിക്ക് പ്രശ്‌നമല്ല. പക്ഷെ പ്രസന്നതയുള്ള വേഷമാണെന്ന് പറഞ്ഞാണ് വിളിച്ചത് എന്നും താരം പറഞ്ഞു. തമിഴില്‍ ബ്രേക്ക് ആവുമെന്ന് കരുതിയ വേഷത്തെ ഇങ്ങനെ ഒതുക്കി കളഞ്ഞതിന്റെ സങ്കടത്തിലും ദേഷ്യത്തിലും ആണ് താരം.

ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍ സ്റ്റേഷനില്‍ നടിക്ക് നേരെ ക്രൂരമായ ലൈംഗീക ആക്രമണം; വസ്ത്രങ്ങള്‍ വലിച്ചുകീറി, വീഡിയോ ഷൂട്ട് ചെയ്തു മുന്താണി മാറ്റുന്ന സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പാര്‍ത്ഥിപനോട് പറഞ്ഞു; ഇതിന്റെ പേരില്‍ അവനോട് മണിക്കൂറുകളോളം വഴക്കിട്ടു; സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ല… വിക്രമിന്റെ നായികയായിരുന്ന ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അമ്മായിയമ്മയുടെ വേഷം ചെയ്യുന്നു; അവനും പോലും സഹിക്കുന്നില്ല… സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും തയ്യാറാണ്; ഭര്‍ത്താവിന് അതൊരു പ്രശ്നമല്ല; ഞങ്ങള്‍ തമ്മിലുള്ള ധാരണ അങ്ങനെയാണ്…
Latest
Widgets Magazine