എനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ നിര്‍മ്മാതാവ്: അയാള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവിട്ടാല്‍ നടിയെ ആക്രമിച്ച കേസില്‍ വലിയ കോളിളക്കമുണ്ടാകുമെന്ന് ആദിത്യന്‍

തിരുവനന്തപുരം: നടി അമ്പിളി ദേവിയെ വിവാഹം കഴിച്ചതുമുതല്‍ നടന്‍ ആദിത്യനെതിരെ വ്യാപകമായ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടാകുന്നത്. തനിക്കെതിരെ ഉയരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് സീരിയല്‍ താരം ആദിത്യന്‍. ഞാന്‍ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങള്‍. ഇതിനെല്ലാം പിന്നില്‍ സീരിയല്‍ രംഗത്തെ ഒരു നിര്‍മ്മാതാവാണ്. ഇയാള്‍ക്കെതിരെയുള്ള ചില വാര്‍ത്തകളും തെളിവുകളും എന്റെ കയ്യിലുണ്ടെന്ന് ആദിത്യന്‍ പറഞ്ഞു. ഇനിയും ഇത്തരം കുപ്രചരങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യന്‍ പറഞ്ഞു.

എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. എനിക്ക് ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്. 18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ? ഞാന്‍ ചില തെളിവ് പുറത്ത് വിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും തന്നെ ഇനിയും ഉപദ്രവിച്ചാല്‍ ആ തെളിവുകള്‍ പുറത്ത് വിടുമെന്നും ആദിത്യന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ ഇക്കാര്യം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെല്ലാം പിറകില്‍ ആ നിര്‍മ്മാതാവാണ്. അയാള്‍ സീരിയല്‍ രംഗത്തെ പലര്‍ക്ക് എതിരെയും ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിര്‍മ്മാതാവ് ഒരു എം.എല്‍.എയെ നശിപ്പിക്കാന്‍ എനിക്ക് ഫോണ്‍ നമ്പര്‍ വരെ തന്നെയാളാണെന്നും ആദിത്യന്‍ പറഞ്ഞു.

Top