പി.ശശി വീണ്ടും സിപിഎമ്മില്‍…!മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുമെന്നും സൂചന

തിരുവനന്തപുരം: പി.ശശി വീണ്ടും സി.പി.എമ്മിലേക്ക്. സി.പി.എം തലശേരി ലോയേഴ്സ് ബ്രാഞ്ചില്‍ ശശിയെ ഉള്‍പ്പെടുത്താന്‍ സി.പി.എം തലശേരി ഏരിയാ കമ്മറ്റി തീരുമാനിച്ചു. ഏഴ് വര്‍ഷം മുമ്പാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാർട്ടിയില്‍നിന്ന് പുറത്താക്കിയത്. ഒരു കാലത്ത് കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായിരുന്ന പി.ശശി ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഏഴ് വര്‍ഷം മുമ്പ് ലൈംഗികാരോപണത്തില്‍ പെട്ട ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അഭിഭാഷക വൃത്തിയില്‍ സജീവമായ ശശി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. സിപിഎമ്മുകാര്‍ പ്രതികളായ ടി പി വധക്കേസ് ഉള്‍പ്പെടെയുള്ള പല കേസുകളിലും ശശിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു.സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാർട്ടിയില്‍നിന്ന് പുറത്താക്കിയത്.

ഒന്നര മാസം മുമ്പ് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മറ്റിയാണ് ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കാന്‍ തീരുമാനമെടുത്തത്. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗീകരിച്ച തീരുമാനം കഴിഞ്ഞ ദിവസം നടന്ന തലശേരി ഏരിയ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കുകയിരുന്നു. തലശേരിയിലെ വിവിധ കോടതികളിലെ അഭിഭാഷകര്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചില്‍ ശശിയെ ഉള്‍പ്പെടുത്താനാണ് ഏരിയാ കമ്മിറ്റിയുടെ തീരുമാനം.പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടന്നും അംഗത്വത്തില്‍ ഉണ്ടായിരുന്നില്ലങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെന്നും ശശി പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ 2011 ജൂലൈയിലാണ് ലൈംഗികാരോപണത്തെ തുടര്‍ന്ന് പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായിരുന്ന പി.ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2011 ജൂലൈയിലാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കുന്നത്. തലശ്ശേരിയിലെ അഭിഭാഷക ബ്രാഞ്ചില്‍ മെമ്പറായ ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്. നേരത്തെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അന്ന് ആഭ്യന്തര വകുപ്പ് ഭരിച്ചത് ശശിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

Top