പ്രസിഡണ്ട് ആകാന്‍ ദളിത് നേതാവ് !.. ബീഹാര്‍ ഗവര്‍ണറായ അഡ്വ.രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂദല്‍ഹി:അഡ്വ.രാംനാഥ് കോവിന്ദിനെ എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബീഹാര്‍ ഗവര്‍ണറായ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവാണ് .ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ രാംനാഥിന്‍റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതല്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ വരെയുള്ളവരുടെ പേര് എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടികയില്‍ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാര്‍ഥിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏകകണ്ഠമായി രാംനാഥ് കോവിന്ദിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശിലെ ദേഹാത് സ്വദേശിയായ രാംനാഥ് രണ്ടു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ബിജെപി ദലിത് മോര്‍ച്ചയുടെയും ആള്‍ ഇന്ത്യ കോലി സമാജിന്റേയും മുന്‍പ്രസിഡന്റായിരുന്നു. 2015ലാണ് ബിഹാറിന്റെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നത്. 72കാരനായ കോവിന്ദ് സുപ്രീംകോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ADV-RAMNATH KOVIND

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1945 ഒക്ടോബര്‍ 1 ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദാവത്തില്‍ ജനിച്ച രാനാഥ് കാണ്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് കോമേഴ്‌സ് ആന്‍ഡ് ലോയില്‍ ബിരുദം നേടി. 1977 മുതല്‍ 1979 വരെ ഡെല്‍ഹി ഹൈക്കോടതിയിലും 1980 മുതല്‍ 1993 വരെ സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലും അംഗമായിരുന്നു. 1978 ല്‍ സുപ്രീം കോടതിയുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡായി അദ്ദേഹം നിയമിതനായി.

പട്ടികജാതി / വര്‍ഗ്ഗ ക്ഷേമം, ആഭ്യന്തരം, പെട്രോളിയം, പ്രകൃതി വാതകം,സോഷ്യല്‍ ജസ്റ്റിസ് ആന്റ് എംപവര്‍മെന്റ് തുടങ്ങിയ പലപാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു. ലക്‌നൗവിലെ ഡോ. ബി. ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും ബോര്‍ഡ് അംഗമായിരുന്നു കോവിന്ദ്.

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയില്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ യാത്രയ്ക്ക് മുന്‍പായി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് വഴി പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം പിന്തുണയുടെ കാര്യം അറിയിക്കാമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ആര്‍എസ്എസ് പശ്ചാത്തലമുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ നിലപാടാണ് രാംനാഥ് കോവിന്ദിലേക്ക് ബിജെപിയെ എത്തിച്ചത്.ഭാര്യ സവിത കോവിന്ദ്. പ്രശാന്ത് കുമാര്‍, സ്വാതി എന്നിവരാണ് മക്കള്‍.

Top