രണ്ട് ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ അസാധു നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഷൊര്‍ണൂര്‍: നിരോധിച്ച നോട്ടുകള്‍ തിരിച്ച് നല്‍കാനുള്ള കാലാവധി കഴിഞ്ഞശേഷവും പലരുടേയും കയ്യില്‍ അസാധു നോട്ടുകള്‍ അവശേഷിക്കുന്നുണ്ടാവും. പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ക്കും വിലയില്ലാതായി. ഇവയെല്ലാം വഴിയരികില്‍ ഉപേക്ഷിക്കുക സ്വാഭാവികം. ഇന്നലെ ഷൊര്‍ണ്ണൂര്‍കാര്‍ക്ക് ഇത്തരത്തില്‍ നോട്ടുകളുടെ ഒരു അത്ഭുതക്കാഴ്ച്ച കാണാന്‍ ഭാഗ്യമുണ്ടായി.
നിരോധിച്ച ആയിരം, അഞ്ഞൂറു രൂപ നോട്ടുകളടങ്ങിയ രണ്ടുലക്ഷത്തി ഇരുപത്താറായിരം രൂപ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഷൊര്‍ണൂരിനടുത്ത് കൂനത്തുകാവിലാണ് പാതി നശിപ്പിച്ച നിലയില്‍ പ്ലാസ്റ്റിക് കവറിലാക്കി ഇത്രയും തുക ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. പ്ലാസ്റ്റിക് കവര്‍ നായ്ക്കള്‍ കടിച്ചു കീറിയപ്പോഴാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top