27 വയസിൽ 181 രാജ്യങ്ങൾ; കല്യാണ പ്രായത്തിൽ കറങ്ങി നടക്കുന്ന പെൺകുട്ടി

സ്വന്തം ലേഖകൻ

27 വയുസുകാരിയ്ക്കു വീടിനു പുറത്തിറങ്ങാനാവാത്ത ഇന്ത്യയിലെ സംസ്‌കാരവുമായി കസനാൻട്രയുടെ ജീപിതത്തെ കൂട്ടി വായിക്കരുത്. 27 വയസിനിടെ
കസനാൻറട്ര ഡീ പീകോൾ എന്ന കൊച്ചു സുന്ദരി സന്ദർശിച്ചത് ലോകത്തിലെ 181 രാജ്യങ്ങളാണ്. പ്രായവും അതിർത്തികളും ലക്ഷ്യങ്ങളും ഒന്നും ഈ സുന്ദരിയ്ക്കു യാത്രയ്ക്കു തടസം നിന്നില്ല. ലോകത്ത് ഇന്ന് നിലവിലുള്ള എല്ലാ പരമാധികാര രാജ്യങ്ങളും സന്ദർശിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് കസനാൻട്ര ഇപ്പോൾ. .

kasa

kasa1
ഇതുവരെ ഇവർ സന്ദർശിച്ച രാജ്യങ്ങൾ 181 രാജ്യങ്ങളാണ് ഈ പെൺകുട്ടി 2015 ജൂൺ മുതൽ ഇതുവരെ സഞ്ചരിച്ചത്. ഇനി 15 രാജ്യങ്ങൾ കൂടി ബാക്കിയുണ്ട്. 40 ദിവസത്തിനുള്ളിൽ അതും പൂർത്തികരിക്കാൻ ഒരുങ്ങുകയാണ് ഈ പെൺകുട്ടി.

kasa4

kasa3നാലു പാസ്‌പോർട്ടുകളുള്ള പെൺകുട്ടി തന്റെ യാത്രയ്ക്കിട്ടിരിക്കുന്ന പേര് എക്‌സ്പഡീഷൻ 196 എന്നാണ്.
ഇനി 40 ദിവസത്തിൽ 15 രാജ്യങ്ങൾ കൂടി കസനാൻറട്ര ഡീ പീകോളിന് സന്ദർശിക്കാനുണ്ട്. ഇത് നേടിയാൽ ഏറ്റവും വേഗത്തിൽ ലോകത്തിലെ 196 രാജ്യങ്ങൾ സന്ദർശിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോഡ് ഈ 27 കാരിയെ തേടിയെത്തും.

kasa5

kasa6

kasa7 kasa8ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ത്രൂ ടൂറിസം എന്ന സംഘടനയുടെ ആഗോള അംബാസിഡറാണ് ഈ പെൺകുട്ടി ഇപ്പോൾ. 200,000 ഡോളറാണ് ഇതുവരെ യാത്രയ്ക്ക് ചിലവായ തുക. ആദ്യം പണം സ്വന്തം കണ്ടെത്തിയെങ്കിലും പിന്നീട് സ്‌പോൺസർഷിപ്പ് ലഭിച്ചു. ഇൻസ്റ്റഗ്രാം വഴി യാത്രയുടെ വിവരങ്ങൾ ലോകത്തോട് പങ്കുവയ്ക്കാനും കസനാൻറട്ര സമയം കണ്ടെത്തുന്നു. എന്താണ് ഈ യാത്രയുടെ വേഗത എന്ന് ചോദിച്ചാൽ അത് ഒരു ക്യാമറയും കുറഞ്ഞ ലഗേജും ആണെന്ന് ഇവൾ പറയും.

Latest
Widgets Magazine