പ്രായം 21: ഭർത്താക്കൻമാർ അഞ്ച്: ഓരോ ദിവസവും ഓരോ ഭർത്താക്കൻമാർക്കൊപ്പം കിടക്ക പങ്കിടും: അഭിനവ പാഞ്ചാലി രാജോ ശർമ്മ

സ്വന്തം ലേഖകൻ

ഡെറാഡൂൺ: പ്രായം 21 മാത്രമേ ഉള്ളൂ രാജോ ശർമ്മയ്ക്ക്. എന്നാൽ, ഭർത്താക്കൻമാർ അഞ്ചുണ്ട് ഈ അഭിനവ പഞ്ചാലിയ്ക്ക്. ഓരോ ദിവസവും ഓരോ ഭർത്താക്കൻമാർക്കൊപ്പമാണ് ഈ സുന്ദരി കിടക്ക പങ്കിടുന്നത്. അഞ്ച് സഹോദരൻമാരുടെ ഭാര്യയായി സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണ് ഡെറാഡൂണിലെ രാജോ വർമ്മയെന്ന 24കാരി.ഇങ്ങനെ രാജോ മാത്രമല്ല, ഡെറാഡൂണിലെ ഗ്രാമങ്ങളിൽ ഇത്തരം നിരവധി പേരുണ്ട്. ഡെറാഡൂണിലെ ചില ഗ്രാമങ്ങളിലെ ആചാര പ്രകാരമാണ് യുവതികൾ ഭർത്താവിന്റെ സഹോദരൻമാരെക്കൂടി വിവാഹം കഴിക്കുന്നത്.
നാല് വർഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ രാജോ വിവാഹം കഴിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ബൈജുവിന്റെ സഹോദരൻമാർക്ക് കൂടി രാജോ ഭാര്യയായി. രാജോയും അഞ്ച് ഭർത്താക്കൻമാരും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭർത്താക്കൻമാർക്കൊപ്പമാണ് രാജോ കിടക്ക പങ്കിടുന്നത്. രാജോയ്ക്കും അഞ്ച് ഭർത്താക്കൻമാർക്കും കൂടി ഒരു മകനുണ്ട്.ആ മകന്റെ അച്ഛൻ ആരാണെന്ന് രാജോയ്ക്ക് അറിയില്ല. ഇപ്പോൾ രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നുവെങ്കിലും അഞ്ച് ഭർത്താക്കൻമാരിൽ ആരാണ് ഭർത്താവെന്ന് രാജോയ്ക്ക് ഒരു പിടിത്തവുമില്ല.
മറ്റ് സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി തനിക്ക് അഞ്ച് ഭർത്താക്കൻമാരുടെ സ്നേഹം ലഭിക്കുന്നതിൽ തൃപ്തയാണെന്ന് രാജോ പറഞ്ഞു. നിയമപരമായി താൻ വിവാഹം കഴിച്ച ഭാര്യയെ സഹോദരൻമാർക്ക് കൂടി പങ്കുവയ്ക്കുന്നതിന് ആദ്യ ഭർത്താവ് ബൈജുവിനും ഒരു കുഴപ്പവുമില്ല. രാജോയുടെ അമ്മയും മൂന്ന് ഭർത്താക്കൻമാർക്ക് ഭാര്യയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹത്തിന് ശേഷം ഒന്നിലധികം പേർക്ക് ഭാര്യയാകുന്നതിനോട് രാജോയ്ക്ക് എതിർപ്പില്ല. സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസവും പഴയ മാമൂലുകൾ പിന്തുടരുന്നതുമാണ് ഇപ്പോഴും ഇവിടെ ബഹുഭർതൃത്വം നിലനിൽക്കാൻ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top