നൂറിലേറെ യുവതികൾക്കു എയ്ഡ്‌സ് പകർത്തി പ്രാകൃത ഗോത്ര ആചാരം; യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പിഞ്ചു പെൺകുട്ടികളുമായി

ക്രൈം ഡെസ്‌ക്

ലിലോഗ്: ഗോതസമൂഹത്തിന്റെ വൈകൃതമായ ആചാരണങ്ങളെ തുടർന്നു ആഭ്രിക്കൻ രാജ്യമായ മലാവിയിൽ ഒരു മാസത്തിനിടെ എയ്ഡ്‌സ് പടർന്നു പിടിച്ചത് നൂറിലേറെ യുവതികൾക്ക്. പതിനാറു വയസുപോലും തികയാത്ത പെൺകുട്ടികൾ അടക്കമുള്ളവരെയാണ് ഗോത്രസമൂഹത്തിന്റെ വൈകൃതമായ ആചാരണങ്ങൾ എയ്ഡ്‌സ് എന്ന മാരകരോഗത്തിലേയ്ക്കു തള്ളിവിട്ടത്. എച്ച്‌ഐവി പോസിറ്റീവ് അയ എറിക് ആൻവിൻ എന്ന യുവാവാണ് ഗോത്രാചാരങ്ങളുടെ ഭാഗമായി ഒരു മാസം കൊണ്ടു പെൺകുട്ടികൾ അടക്കമുള്ള 104 സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടത്.
മാലാവിയിലെ ഗോത്രാചാരത്തിന്റെ ഭാഗമായ ലൈംഗിക വേഴ്ചകളിൽ ഏർപ്പെട്ടുവെന്നാണ് എറിക് വെളിപ്പെടുത്തിയത്. ആർത്തവം വൈകുന്ന പെൺകുട്ടികളുമായി പുറത്തുള്ള ആളെ കൊണ്ട് ലൈംഗിക വേഴ്ച നടത്തിക്കുന്ന കുസാസാ ഫുംബി ആചാര പ്രകാരമാണ് താൻ നിരവധി പെൺകുട്ടികളുമായി ബന്ധപ്പെട്ടതെന്നാണ് ഇയാൾ പറയുന്നത്. പെൺകുട്ടികളുടെ ബന്ധുക്കൾ പണം തന്ന് തന്നെ വാടകക്കെടുക്കുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു.
വിവാഹം കഴിഞ്ഞ ഉടൻ തന്നെ ഭർത്താവ് മരിച്ചു പോവുന്ന സ്ത്രീകൾക്ക് ലൈംഗിക ജീവിതം നൽകുന്നതിനായി നാലു നാളുകൾ പുറത്തുള്ളയാളെ കൊണ്ട് ലൈംഗിക വേഴ്ച നടത്തിക്കുന്ന കുലോവാ കുഫ ആചാര പ്രകാരവും വേഴ്ചയിൽ ഏർപ്പെട്ടതായി ഇയാൾ ബിബിസയോട് വെളിപ്പെടുത്തി. ലൈംഗിക ശുദ്ധീകരണം എന്ന പേരിൽ അറിയപ്പെടുന്ന ഈ ആചാരങ്ങൾ നടത്തിയില്ലെങ്കിൽ, സ്ത്രീകൾക്ക് അപകടം സംഭവിക്കുമെന്നാണ് ഇവിടത്തെ ഗോത്ര വിശ്വാസം. എന്നാൽ, എയ്ഡിസിന്റെ വ്യാപനത്തിനു ശേഷം ഈ ആചാരങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ട്.
അതിനിടെയാണ്, താൻ ഇപ്പോഴും ഈ ആചാരം നടത്തിയതായി ഇയാളുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. തുടർന്ന്, മലാവി പ്രസിഡന്റ് പീറ്റർ മുതാരികയുടെ നിർദേശ പ്രകാരം ഇയാൾ അറസ്റ്റിലായി. തുടർന്നാണ് ഇയാൾ എയ്ഡ്‌സ് രോഗിയാണെന്ന് വെളിപ്പെട്ടത്.
ലിലോംഗ്‌വെ: എച്ച്.ഐ.വി പോസിറ്റീവ് ആയ ശേഷം 104 സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് യുവാവ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതിനെതുടർന്ന് ആഫ്രിക്കൻ രാജ്യമായ മാലാവിയിൽ അറസ്റ്റിലായ എറിക് ആൻവിൻ എന്ന യുവാവാണ് ബിബിസിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
അറസ്റ്റിനു മുമ്പാണ് ഇയാൾ താൻ എച്ച്‌ഐവി പോസിറ്റീവാണെന്ന് ഇയാൾ ബിബിസിയോട് വെളിപ്പെടുത്തിയത്. കേസിൽ അടുത്ത ദിവസം വിധി വരാനിരിക്കെ ഇയാൾക്കതിരെ കടുത്ത ശിക്ഷ വേണമെന്ന ആവശ്യം മാലാവിയിൽ ഉയർന്നിട്ടുണ്ട്.
അറസ്റ്റിലാവുംമുമ്പ് ബിബിസി നടത്തിയ അഭിമുഖത്തിലാണ് താൻ എയ്ഡ്‌സ് ബാധിച്ച ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്ത്രീകളുടെ വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയത്.

Latest
Widgets Magazine