ലോക എയ്ഡ്‌സ് ദിനം ആചരിച്ചു..

തിരുവനന്തപുരം: ഗവ. സിറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി എയ്ഡ്‌സ് ദിനാചരണം നടത്തി. ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് എക്‌സിബിഷന്‍, ബോധവല്‍ക്കരണ ക്ലാസ്, ഉപന്യാസ രചനാ മത്സരം, റെഡ് റിബണ്‍ ധരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.aida camp3

ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. ശോഭ, അശ്വതി, പ്രവീണ്‍, ആദര്‍ശ്, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമീപത്തുള്ള ഓഫീസുകളിലെ ജീവനക്കാര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എക്‌സിബിഷന്‍ കാണാന്‍ എത്തി. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ബ്രോഷര്‍ വിതരണവും നടന്നു.aids camp2

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജിത ബീവി, പിടിഎ സെക്രട്ടറി അജിത് കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സരോജ മേബല്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

Latest
Widgets Magazine