ലോകത്തെ ഏറ്റവും വലിയ തലയുള്ള ബാലന്‍ ഭുവനേശ്വറിലെ എയിംസില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ തലയില്‍നിന്നും നീക്കിയത് 3.7 ലിറ്റര്‍ വെള്ളക്കെട്ട്

ഭുവനേശ്വര്‍ : ലോകത്തേറ്റവും വലിയ തലയുള്ള കുട്ടിയെന്ന് പ്രശസ്തി നേടി ഭുവനേശ്വറിലെ കുരുന്ന് കുട്ടി. ഏഴുമാസം പ്രായമുള്ള മൃത്യുഞ്ജയ് ദാസിന്റെ തലയില്‍നിന്ന് 3.7 ലിറ്റര്‍ വെള്ളം ശസ്ത്രക്രിയയിലൂടെ നീക്കിയതോടെ ഡോക്ടര്‍മാര്‍ക്കും പ്രതീക്ഷവച്ചുതുടങ്ങി. ഭുവനേശ്വറിലെ എയിംസിലാണ് അത്യന്തം ദുഷ്‌കരമായ ശസ്ത്രക്രിയ നടത്തിയത്. ഇത്രയും വെള്ളം നീക്കിയതോടെ, തലയുടെ വ്യാസം 96 സെന്റീമീറ്ററില്‍നിന്ന് 70 സെന്റിമീറ്ററായി കുറഞ്ഞു.
അത്യപൂര്‍വമായ ഹൈഡ്രോസെഫാലസ് എന്ന അവസ്ഥയാണ് മൃത്യുഞ്ജയ് ദാസിന്റെ ജീവിതം തകര്‍ത്തത്. നവംബര്‍ 20-ന് ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്കുപോലും പ്രതീക്ഷയുണ്ടായിരുന്നില്ല. തലയില്‍ അഞ്ചര ലിറ്ററോളം ഫ്‌ളൂയിഡാണ് അടിഞ്ഞിരുന്നതെന്ന് എയിംസ് സൂപ്രണ്ട് ഡോ. ദിലീപ് പരീദ പറഞ്ഞു. ആറാഴ്ചയ്ക്കിടെ 3.7 ലിറ്റര്‍ ഫ്‌ളൂയിഡ് നീക്കം ചെയ്തു. തലച്ചോറിന്റെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.head3
റാണ്‍പുരിലെ നയാഗഢിലാണ് മൃത്യുഞ്ജയിന്റെ കുടുംബം താമസിച്ചിരുന്നത്. കുഞ്ഞിന്റെ വിചിത്ര രൂപത്തെച്ചൊല്ലി അയല്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയതോടെ, മാതാപിതാക്കളായ കമലേഷിനും കവിതയ്ക്കും വീടുവിടേണ്ടിവന്നു. കുട്ടിക്ക് പ്രേതബാധയുണ്ടെന്നായിരുന്നു ജനസംസാരമെന്ന് കമലേഷ് പറഞ്ഞു. തല ചെറുതായാല്‍ അയല്‍ക്കാരുടെയും മറ്റും സമീപനത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കമലേഷും കവിതയും.head-1

തലച്ചോറില്‍ ഫ്‌ളൂയിഡ് അടിയുന്ന അപൂര്‍വമായ അവസ്ഥയാണ് ഹൈഡ്രോസെഫാലസ്. ഫ്‌ളൂയിഡുണ്ടാക്കുന്ന സമ്മര്‍ദം തലച്ചോറിലെ കോശങ്ങളുടെ നാശതത്തിന് കാരണമാകും. തലയിലെ വെള്ളം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദങ്ങളില്‍നിന്നാണ് ഈ പേര് കിട്ടിയത്. സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡാണ് ഈ രീതിയില്‍ തലച്ചോറില്‍ കെട്ടിക്കിടക്കുന്നത്. തലവേദന, ഛര്‍ദി, കാഴ്ചത്തകരാറുകള്‍ തുടങ്ങിയവയാണ് ഹൈഡ്രോസെഫാലസിന്റെ സാധാരണ ലക്ഷണങ്ങള്‍. ജന്മനാ ഉണ്ടാകുന്ന അസുഖങ്ങളിലൊന്നാണിത്. ചികിത്സിച്ചില്ലെങ്കില്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ക്ക് ഇത് കാരണമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top