ആകാശത്തും സുരക്ഷ‍യില്ലാതെ സ്ത്രീകൾ? എയർ ഏഷ്യയിൽ യുവതിക്കു നേരെ മാനഭംഗശ്രമം

എയർ ഏഷ്യയിൽ യുവതിക്കു നേരെ മാനഭംഗശ്രമം. എയർ ഏഷ്യയിലെ മൂന്ന് ഉദ്യോഗസ്ഥർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി യുവതി പരാതി നൽകി. ഈ മാസം മൂന്നിന് റാഞ്ചിയിൽനിന്നും ബംഗളൂരുവിലെക്ക് പോയ എയർ ഏഷ്യയുടെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ ശുചിമുറി വൃത്തിഹീനമായി കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. വിമാനത്തിനു പുറത്തുവച്ച് തന്നെ ഉപദ്രവിക്കുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ വ്യക്തമാക്കി.

Top