ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റുകള്‍ സൗജന്യമായി ക്യാന്‍സല്‍ ചെയ്യാം

കൊച്ചി: മഴക്കെടുതികള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും.

യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് സൗജന്യം ലഭിക്കുക.

മറ്റ് വിമാന സര്‍വ്വീസുകളും ഈ മാതൃക പിന്തുടരുമെന്ന പ്രതീക്ഷയിലാണ് പലരും

Latest